Top Stories
20 കോടി നൽകണം അല്ലെങ്കിൽ ക്ലിനിക് അടിച്ചു തകർക്കും: ബീഹാർ ഡോക്ടർക്ക് നേരെ ഭീഷണിക്കത്ത്.
2023-12-26 12:04:29
Posted By :  Admin1

ബെഗുസരായ് (ബീഹാർ): ബീഹാറിലെ ബെഗുസരായിൽ ക്ലിനിക് നടത്തുന്ന ഡോ. രൂപേഷ് കുമാർ എന്ന പീഡിയാർട്ടീഷൻ ഡോക്ടർക്ക് കഴിഞ്ഞ ദിവസം സ്പീഡ് പോസ്റ്റ് വഴി ഒരു ഭീഷണിക്കത്ത് ലഭിച്ചു. 20 കോടി നൽകണമെന്നും അല്ലാത്ത പക്ഷം ഡോക്ടറുടെ ക്ലിനിക് അടിച്ചു തകർക്കുമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. 8 ദിവസമാണ് പണം നൽകാൻ ഡോക്ടറിന് കൊടുത്തൊരിക്കുന്ന സമയപരിധി. "കത്ത് എന്റെ ഒരു സ്റ്റാഫിനാണ് ലഭിച്ചത്. അദ്ദേഹാം എനിക്കത് കൈമാറുകയായിരുന്നു. കത്ത് വായിച്ചതിന് ശേഷം ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഉടൻ തന്നെ പോലീസിനെയും ഐ.എം.എ ഉദ്യോഗസ്ഥരെയും ഞാൻ വിവരമറിയിച്ചു." ഡോ. രൂപേഷ് പറഞ്ഞു. "ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഞങ്ങൾ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ അന്വേഷണത്തിൽ ബല്ലിയ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഒരു ക്രിമിനലാണ് സ്പീഡ് പോസ്റ്റ് വഴി കത്ത് അയച്ചിരിക്കുന്നത്. ഇയാളെ പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഞങ്ങൾ." പോലീസ് പറഞ്ഞു. ഡോക്ടർമാർക്ക് നേരെയുള്ള ഭീഷണികൾ ബീഹാറിലുൾപ്പടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കൂടി വരികയാണ്. ഇത് രാജ്യത്തെ ഡോക്ടർമാരുടെ സുരക്ഷയെ തന്നെ ചോദ്യം ചെയ്യുന്നു


velby
;