
ചെന്നൈ: ഹൃദയ, ശ്വാസകോശ മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയയിലെ സമർപ്പണത്തിനും വൈദഗ്ധ്യത്തിനും ചെന്നൈയിലെ കാവേരി ഹോസ്പിറ്റലിന് അവാർഡ് സമ്മാനിച്ച് തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പ്ലാന്റ് അതോറിറ്റി. ഈ ശസ്ത്രക്രിയകളിലെ വൈദഗ്ധ്യവും കൃത്യതയും കാരണം ഒരുപാട് രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ കാവേരി ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും മറ്റു സ്റ്റാഫുകൾക്കും സാധിച്ചു. വർഷങ്ങളായി, ട്രാൻസ്പ്ലാൻറേഷൻ നടപടിക്രമങ്ങളിൽ ടീം സ്ഥിരമായി മികച്ച ഫലങ്ങൾ കൈവരിച്ചു. അവയവ സ്വീകർത്താക്കളുടെ ഉയർന്ന ജീവിത നിലവാരത്തിന് സംഭാവന നൽകുകയും ചെയ്‌തു. ദാതാക്കളെ സ്വീകർത്താക്കളുമായി പൊരുത്തപ്പെടുത്തുന്നതിലുള്ള അവരുടെ വൈദഗ്ധ്യം കാവേരി ആശുപത്രിയിൽ നടത്തിയ ഹൃദയ, ശ്വാസകോശ മാറ്റിവെക്കൽ ശസ്ത്രക്രിയകളുടെ തുടർച്ചയായ വിജയങ്ങളിൽ നിർണായകമായ ഘടകമാണ്. "തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പ്ലാന്റ് അതോറിറ്റിയിൽ നിന്ന് ഈ അംഗീകാരം ലഭിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഇത് ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കുന്നതിലുള്ള ഞങ്ങളുടെ ടീമിൻ്റെ തുടർച്ചയായ പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നു. ഈ അവാർഡ് ഞങ്ങളുടെ ദൗത്യം വീണ്ടും സ്ഥിരീകരിക്കുകയും ഞങ്ങളുടെ പരിചരണത്തിൻ്റെ നിലവാരം കൂടുതൽ ഉയർത്താൻ ഞങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു." കാവേരി ഹോസ്പിറ്റലിൻ്റെ മെഡിക്കൽ ഡയറക്ടർ ആയ ഡോ. ഇയ്യപ്പൻ പൊന്നുസ്വാമി പറഞ്ഞു.
ലക്നൗ (ഉത്തർ പ്രദേശ്): ലക്‌നൗവിലെ രാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ആർ.എം.എൽ.ഐ.എം.എസ്) ഡോക്ടർമാർ കരോട്ടിഡ്-കാവേർനസ് ഫിസ്റ്റുല (സി.സി.എഫ്) എന്നറിയപ്പെടുന്ന സങ്കീർണ്ണമായ മസ്തിഷ്ക അവസ്ഥയുള്ള 42 കാരിയായ സ്ത്രീയിൽ വിജയകരമായി ബ്രെയിൻ സർജറി നടത്തി.
ന്യൂ ഡൽഹി: കഴിഞ്ഞ വർഷത്തെ വാസ്ക്കുലാർ സർജൻ ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കി ഡോ. രാവുൽ ജിൻഡാൽ. ദി ഗ്ലോബൽ ഇന്ത്യൻസ് കോൺക്ലേവ് ആൻഡ് അവാർഡ്‌സ് (ജി.ഐ.സി.എ) ആണ് ഈ വിശിഷ്ട പുരസ്‌കാരം ഡോ. രാവുലിന് നൽകിയത്.
പനാജി: രാജ്യത്തെ ആദ്യ റോബോട്ടിക് സർജറി നടത്തുന്ന സർക്കാർ ആശുപത്രിയായി ചരിത്രം കുറിച്ചിരിക്കുകയാണ് ഗോവ മെഡിക്കൽ കോളേജ്. 67 വയസ്സുള്ള ഒരു നീ ആർത്രൈറ്റിസ് രോഗിയിൽ ആണ് സർജറി ചെയ്തത്. കാൽമുട്ടിൽ ഉണ്ടാകുന്ന വളരെ വേദനാജനകമായ ഒരു വാതമാണ് നീ ആർത്രൈറ്റിസ്.
ഡൽഹി: റെസിഡൻഷ്യൽ കാമ്പസുകളിൽ ഇനി മുതൽ മുഴുവൻ സമയവും ഇലക്ട്രിക് സ്റ്റാഫ് കാറുകൾ ലഭ്യമാക്കുമെന്ന് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്).
ആദിലാബാദ് (തെലങ്കാന): ആദിലാബാദിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ആർ.ഐ.എം.എസ്) ആറ് ജൂണിയർ ഡോക്ടർമാരെ ബുധനാഴ്ച രാത്രി കാമ്പസിലേക്ക് അതിക്രമിച്ച് കയറിയ അസിസ്റ്റന്റ് പ്രൊഫസർ ഉൾപ്പെടെയുള്ള അഞ്ച് പേർ മർദ്ദിച്ചു.