
പൂനെ (മഹാരാഷ്ട്ര): ബ്രെസ്റ്റ് കാൻസർ പുരുഷന്മാരിലും വന്നേക്കാമെന്ന് പാറ്റ്ന മെഡിക്കൽ കോളേജിലെ ചില ഡോക്ടർമാർ പറഞ്ഞു. പാറ്റ്ന മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ 2020 മുതൽ 2022 വരെയുള്ള കാലയളവിൽ മൂന്ന് പുരുഷ ബ്രെസ്റ്റ് കാൻസർ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതേ കാലയളവിൽ 117 സ്ത്രീകൾക്ക് ആണ് ഇവിടെ ബ്രെസ്റ്റ് കാൻസർ റിപ്പോർട്ട് ചെയ്‌തത്. ബ്രെസ്റ്റ് കാൻസർ ലക്ഷണങ്ങൾ പുരുഷന്മാരിലും സ്ത്രീകളിലും ഏറെക്കുറെ സമാനമാണെങ്കിലും വ്യത്യാസം വരുന്നത് രണ്ട് കൂട്ടരുടെയും പ്രായത്തിലാണെന്ന് പാറ്റ്ന മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ കാൻസർ വിഭാഗത്തിൻ്റെ തലവനായ ഡോ. രവി ബ്യാഹുത് പറഞ്ഞു. പുരുഷന്മാരിൽ പൊതുവെ 50 വയസ്സിൽ കൂടുതൽ ഉള്ളവരിലാണ് ബ്രെസ്റ്റ് കാൻസർ കണ്ട് വരുന്നത്. എന്നാൽ സ്ത്രീകളിലാവട്ടെ 30 മുതൽ 40 വയസ്സുള്ളവരിൽ ആണ് കൂടുതലും ബ്രെസ്റ്റ് കാൻസർ കണ്ട് വരുന്നത്. ഇനി സംസ്ഥാന കാൻസർ ഇന്സ്ടിട്യൂട്ടിൽ ആവട്ടെ കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ 11 പുരുഷന്മാരിൽ ആണ് ബ്രെസ്റ്റ് കാൻസർ റിപ്പോർട്ട് ചെയ്‌തത്. ആരോഗ്യ കേന്ദ്രത്തിൻ്റെ മേധാവി ആയ ഡോ. രാജേഷ് കുമാർ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതേ കാലയളവിൽ 578 സ്ത്രീകൾക്കാണ് ഇവിടെ ബ്രെസ്റ്റ് കാൻസർ സ്ഥിതീകരിച്ചത്. വ്യായാമം അടക്കം ആക്റ്റീവ് ആയ ഒരു ജീവിതശൈലി പിന്തുടരുകയും മികച്ച രീതിയിൽ സ്വന്തം ശരീര ഭാരം നിലനിർത്തുകയും ചെയ്‌താൽ ഒരു പരിധി വരെ പുരുഷന്മാരിൽ ഉണ്ടാകുന്ന ബ്രെസ്റ്റ് കാൻസർ കേസുകൾ കുറയ്ക്കാൻ കഴിയുമെന്ന് ഡോ. രാജേഷ് കുമാർ സിംഗ് അറിയിച്ചു. അതേ സമയം ഒരു സ്വകാര്യ കാൻസർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഓൺകോളജിസ്റ്റ് ആയ ഡോ. റിതു ശർമ്മ ഞെട്ടിക്കുന്ന കണക്കുകൾ ആണ് പുറത്ത് വിട്ടത്. "നമ്മുടെ രാജ്യത്ത് ഓരോ നാലാമത്തെ മിനിറ്റിലും ഒരു പുതിയ ബ്രെസ്റ്റ് കാൻസർ കേസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഈ രോഗം ബാധിക്കുന്ന ഒരു സ്ത്രീക്ക് ഓരോ പതിനാലാം മിനിറ്റിലും ജീവൻ നഷ്ടപ്പെടുന്നു. പുരുഷന്മാരിൽ ബ്രെസ്റ്റ് കാൻസർ അപൂർവ്വം ആണെങ്കിലും കേസുകളുടെ തീവ്രത അതേപടി തന്നെ തുടരുന്നു." ഡോ. റിതു ശർമ്മ പറഞ്ഞു. ബ്രെസ്റ്റ് കാൻസർ ഏറ്റവും അപകടകാരിയാകുന്നത് 70 വയസ്സിന് മുകളിൽ ഉള്ള മുതിർന്ന വ്യക്തികളിലാണെന്നും ഡോ. റിതു ശർമ്മ പറഞ്ഞു. കാരണം ശാരീരികക്ഷമതയും പ്രതിരോധശേഷിയും ഇവരിൽ തീരെ കുറവായതിനാൽ കീമോതെറാപ്പി, റേഡിയോതെറാപ്പി, സർജറി പോലുള്ള ട്രീട്മെന്റുകൾ ഏറെ അപകടം വിതയ്ക്കാൻ സാധ്യതയുണ്ട്.
Surat (Gujarat): Dr. Milind Ghael, based in Surat, has been quietly changing lives through his nonprofit organization, the "Akhand Bharat Akhand Healthcare Foundation.
Doctor Stabbed at Government Hospital in Srivilliputtur
ന്യൂ ഡൽഹി: പി.ജി മെഡിക്കൽ കൗൺസലിംഗ് ഇനി മുതൽ ഓൺലൈനിലൂടെ മാത്രമാകും നടക്കുക എന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) അറിയിച്ചു.
On Monday and tuesday, 24th and 25th june approximately 1,000 junior doctors from Gandhi Hospital and Osmania General Hospital, along with around 6,000 junior doctors statewide, commenced a strike, impacting medical services across Telangana.
PM Modi Hails Doctors as “Protectors of Health and Pillars of Humanity” on National Doctors’ Day