
ആഗ്ര (ഉത്തർ പ്രദേശ്): വിഖ്യാത ശസ്ത്രക്രിയാ വിദഗ്ധൻ പ്രൊഫ.എച്ച്.എസ്. അസോപ (91) അന്തരിച്ചു. ബുധനാഴ്ച്ച രാവിലെ തൻ്റെ വസതിയിൽ വെച്ചായിരുന്നു അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. ഡോ. അസോപയുടെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയിരിക്കുകയാണ് സാമൂഹിക പ്രവർത്തകനായ ഡോ. വിജയ് കിഷോർ. ഇത് മെഡിക്കൽ മേഖലയ്ക്ക് വലിയ നഷ്ടമാണെന്നും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. 91 വയസ്സുള്ള ഡോ.അസോപക്ക് കുറച്ച് ദിവസങ്ങളായി തീരെ സുഖമില്ലായിരുന്നു. ഝാൻസിയിലെ ശസ്ത്രക്രിയാ വിഭാഗത്തിൻ്റെ തലവനായിരുന്നു അദ്ദേഹം. ഗലാന റോഡിലെ അസോപ ഹോസ്പിറ്റലിൽ ഡിപ്പാർട്ട്‌മെന്റ് ചെയർ കൂടിയായിരുന്നു അദ്ദേഹം. എസ്.എൻ മെഡിക്കൽ കോളേജിൽ നിന്നുമായിരുന്നു ഡോ. എച്ച്.എസ് അസോപ എം.ബി.ബി.എസും എം.എസും പൂർത്തിയാക്കിയത്. ശേഷം മെഡിക്കൽ അധ്യാപകനായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. പിന്നീട് ഝാൻസി മെഡിക്കൽ കോളേജിൽ സർജറി വിഭാഗം മേധാവിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.കുട്ടികളുടെ മൂത്രനാളിയിലെ അപായ വൈകല്യമായ ഹൈപ്പോസ്പാഡിയയുടെ ശസ്ത്രക്രിയയ്ക്കായി അദ്ദേഹം "അസോപ ടെക്നിക്" വികസിപ്പിച്ചെടുത്തു. ലോകമെമ്പാടുമുള്ള ഹൈപ്പോസ്പാഡിയാസ് ബാധിച്ച കുട്ടികൾക്കുള്ള ഏറ്റവും മികച്ച ശസ്ത്രക്രിയാ രീതിയായി കണക്കാക്കപ്പെടുന്ന ഈ സാങ്കേതികവിദ്യ കാലക്രമേണ നിരവധി പരിഷ്കാരങ്ങൾക്ക് വിധേയമായി. ഏകദേശം 300 കുട്ടികളിൽ ഒരാൾ ഈ പ്രശ്നം നേരിടുന്നു. ഡോ. അസോപ വികസിപ്പിച്ചെടുത്ത അസോപ ടെക്‌നിക് ആണ് ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടത്. ഇതിൻ്റെ ഫലമായി ഡോ. ബി.സി റോയ് നാഷണൽ അവാർഡ് ഉൾപ്പടെ പല അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 1991-ൽ അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യയുടെ ഏറ്റവും അഭിമാനകരമായ അവാർഡായ കേണൽ പന്തലൈ ഓറേഷൻ നൽകി അദ്ദേഹത്തെ ആദരിച്ചു. 1996-ൽ അന്നത്തെ രാഷ്ട്രപതി അദ്ദേഹത്തെ "ബഹുമാനിക്കപ്പെട്ട മെഡിക്കൽ വ്യക്തി" ആയി അംഗീകരിച്ചു. അസോപ ടെക്‌നിക്കിൻ്റെ വിവരണങ്ങൾ 1971 ജൂണിൽ ഇന്റർനാഷണൽ ജേണൽ ഓഫ് സർജറിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. ആഗോളതലത്തിൽ, അസോപ ടെക്നിക് യൂറോളജിസ്റ്റുകൾ വ്യാപകമായി സ്വീകരിച്ചിട്ടുണ്ട്. ഇത് മൂത്രനാളിയിലെ കർശന ശസ്ത്രക്രിയ എളുപ്പവും സുരക്ഷിതവുമാക്കുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും യൂറോളജിസ്റ്റുകൾക്കിടയിൽ ഇത് 'ഡോർസൽ ഇൻലേ യൂറിത്രോപ്ലാസ്റ്റി' അല്ലെങ്കിൽ 'അസോപ ടെക്നിക്ക്' എന്നാണ് അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള പല സർവ്വകലാശാലകളും ഈ സാങ്കേതികവിദ്യയെ ഒരു മുൻനിര രീതിയായി അംഗീകരിക്കുന്നു. നിരവധി ദേശീയ, അന്തർദേശീയ സമ്മേളനങ്ങളിലേക്ക് ഡോ. അസോപയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. സങ്കീർണ്ണമായ ശാസ്ത്രക്രിയകളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വിവരണങ്ങൾ അന്താരാഷ്ട്ര കോൺഫറൻസുകളിലും വെബ്‌സൈറ്റുകളിലും പ്രദർശിപ്പിച്ചിട്ടുമുണ്ട്. ഇന്ത്യയിലും വിദേശത്തുമായി 50-ലധികം സ്ഥാപനങ്ങളിലും പ്രീ-കോൺഫറൻസ് വർക്ക് ഷോപ്പുകളിലു ഈ ശസ്ത്രക്രിയകൾ പ്രദർശിപ്പിച്ചു. ആഗ്രയിലെ സർജൻമാരുടെ അസോസിയേഷൻ്റെ മുൻ പ്രസിഡണ്ടായ ഡോ.സുനിൽ ശർമ്മ ഡോ. അസോപയെ വിശേഷിപ്പിച്ചത് "സർജൻമാരുടെ തലവൻ" എന്നാണ്. ഒരു ശസ്ത്രക്രിയാ വിദഗ്ധൻ വെല്ലുവിളി നിറഞ്ഞ ഒരു കേസ് നേരിടുമ്പോഴെല്ലാം, പ്രൊഫ. അസോപ നേരിട്ട് ആശുപത്രി സന്ദർശിക്കുകയും സ്വയം ശസ്ത്രക്രിയ നടത്തുകയും ചെയ്യുമായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. ഡോ. അസോപയുടെ മൂത്ത മകൻ രവി അസോപ ഓസ്‌ട്രേലിയയിലും മകൾ അർച്ചന അമേരിക്കയിലുമാണ് താമസിക്കുന്നത്. വ്യാഴാഴ്ച്ച രാവിലെ ഇവർ എത്തിയതിന് ശേഷമാണ് അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കിയത്. ഇത് മെഡിക്കൽ സമൂഹത്തിന് കാര്യമായ നഷ്ടമാണെന്ന് ഐ.എം.എ ആഗ്ര സെക്രട്ടറി ഡോ.പങ്കജ് നാഗയച്ച് പറഞ്ഞു. ഡോക്ടർമാർ എല്ലാവരും അവരുടെ ദുഃഖം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Dr. Vilas Dangre: The Healer Behind PM Modi’s Voice Wins Padma Shri
ലക്നൗ (ഉത്തർ പ്രദേശ്): സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എസ്.ജി.പി.ജി.ഐ.എം.എസ്) ഒരു സമർപ്പിത മൾട്ടിഡിസിപ്ലിനറി ട്രാൻസ്ജെൻഡർ ക്ലിനിക്ക് ഉടൻ ആരംഭിക്കുമെന്ന് ഡയറക്ടറായ പ്രൊഫസർ രാധാകൃഷ്ണ ധിമാൻ പറഞ്ഞു.
On Wednesday in Fatehpur city, Uttar Pradesh, three individuals, including a doctor, lost their lives when the car they were in collided with a utility pole, as per the police statement.
Delhi on High Alert: Government Cancels Leaves of Officials and Doctors
Bengaluru: In a startling cybercrime incident, Dr. Jyothi SR, a distinguished obstetrician and gynaecologist in Bengaluru, fell prey to a sophisticated online scam, resulting in a financial loss of Rs 95,000.