Top Stories
ശിശുരോഗ-ഗൈനക്കോളജി ഡോക്ടർമാരുടെ സംസ്ഥാന സമ്മേളനം പെരിന്തൽമണ്ണയിൽ നടന്നു.
2023-07-31 13:28:48
Posted By :  Admin1

പെരിന്തൽമണ്ണ: ശിശുരോഗ-ഗൈനക്കോളജി ഡോക്ടർമാരുടെ വിദഗ്ദ്ധരടങ്ങുന്ന സംസ്ഥാന സമ്മേളനം പെരിന്തൽമണ MES മെഡിക്കൽ കോളേജ് ഹാളിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് ആയ ഡോ. ഒ. ജോസ് സമ്മേളനത്തിൻറെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡോ.വിഷ്ണു മോഹൻ ആണ് അധ്യക്ഷത വഹിച്ചത്. ശിശുരോഗ-ഗൈനക്കോളജി വിഭാഗങ്ങളിലെ കൂടുതൽ സാധ്യതകളെക്കുറിച്ചും ഈ രംഗത്തെ ചികിത്സയുടെ നൂതന പ്രവണതകൾ സംബന്ധിച്ച് സെമിനാറുകളും മറ്റ് പേപ്പറുകളും അവതരിപ്പിച്ചു. പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളും മാതൃ-ശിശു സൗഹൃദ ആശുപത്രികളാക്കി മാറ്റേണ്ടത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സമ്മേളനത്തിൽ എടുത്തു പറഞ്ഞു. സമ്മേളനത്തിൽ ഡോ.ബിന്ദു സ്വാഗതവും ഡോ.മൊയ്‌ദീൻ നന്ദിയും രേഖപ്പെടുത്തി. ഡോ.മുഹമ്മദ് സാജിദ്, ഡോ.അശ്വന്ത്, ഡോ.കൃഷ്ണമോഹൻ, ഡോ.വി.സി.മനോജ്, ഡോ.വി.പി.പൈലി, ഡോ.പുരുഷോത്തമൻ, ഡോ.മുംതാസ്, ഡോ.കൊച്ചു എസ് മണി, ഡോ.ഫൈസൽ, ഡോ.കുഞ്ഞിമൊയിദീൻ, ഡോ.രാംദാസ്, ഡോ.ഷഫീദ്, ഡോ.ദീപു, ഡോ.കെ.കെ.ജോഷി, ഡോ.വിഷ്ണുമോഹൻ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.   


velby
More from this section
2025-05-01 13:38:22

Three Senior Doctors Suspended for Ragging at Pune's BJ Medical College

2023-10-11 19:13:54

തിരുവനന്തപുരം: പത്തനംതിട്ട ആസ്ഥാനമായുള്ള ഒരു ആശുപത്രിയോട് 50 ലക്ഷം രൂപ നഷ്ടപരിഹാരാമായി ഒരു കുഞ്ഞിനും കുഞ്ഞിൻ്റെ മാതാപിതാക്കൾക്കും നൽകാൻ കൺസ്യൂമർ ഡിസ്പ്യൂട്സ് റീഡ്രെസ്സൽ കമ്മീഷൻ (എസ്.ഡി.ആർ.സി) നിർദ്ദേശിച്ചു.

2023-05-12 16:58:29

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരെ അധിക്ഷേപിച്ചതിന്റെ പേരിൽ കോങ്ങാട് MLA ശാന്തകുമാറിക്കെതിരെ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പരാതി നൽകി. വ്യാഴായ്ച്ച രാത്രിയായിരുന്നു സംഭവം. പനി  ബാധിച്ച തന്റെ ഭർത്താവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് പാലക്കാട് ജില്ലാ ആശുപത്രിയിൽ MLA എത്തുന്നത്. രാത്രി ഏകദേശം 8.15 ഓടെ ആയിരുന്നു ഇരുവരും എത്തിയിരുന്നത്. 

2024-01-04 18:16:12

കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) നൽകുന്ന തരംഗ് ഗോൾഡൻ ഓണർ ഫോർ ഗ്ലോബൽ എക്‌സലൻസ് അവാർഡ് കരസ്ഥമാക്കി ഡോ. പ്രേം നായർ.

2025-06-20 19:29:11

Kerala HC Stakes Call for Fair Trial Rights in Medical Negligence Cases

 

;