Top Stories
ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ ഇനി മുതൽ 7 വർഷം വരെ തടവ് ശിക്ഷ: പുതിയ ബിൽ അവതരിപ്പിച്ച് ആരോഗ്യമന്ത്രി
2023-08-12 10:57:08
Posted By :  Admin1

തിരുവനന്തപുരം: ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും ആക്രമിക്കുന്നവർക്കെതിരെ ശക്തമായ  നടപടി എടുക്കാനൊരുങ്ങി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ഏഴു വർഷം വരെ തടവ് ശിക്ഷ നൽകുന്ന നിയമഭേദഗതി ബിൽ ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ അവതരിപ്പിച്ചു. യുവഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സാഹചര്യത്തിലും ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങൾ കൂടി വരുന്ന സാഹചര്യത്തിലുമാണ് മന്ത്രി ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്. മുൻപ് ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങൾക്ക് മൂന്ന് വർഷം വരെയായിരുന്നു തടവ് ശിക്ഷ. ഈ ബില്ലിൽ പല വ്യവസ്ഥകളും പറയുന്നുണ്ട്. ആരോഗ്യപ്രവർത്തകരെ ദേഹോപദ്രവം ഏല്പിക്കുന്നവർക്ക് ഒരു വർഷം മുതൽ ഏഴു വർഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ പിഴയും ഈടാക്കും. ഇനി ആക്രമണത്തിന് പ്രേരിപ്പിക്കുന്നവർക്കും  പ്രചോദനം നല്കുന്നവർക്കും ആറു മാസം മുതൽ അഞ്ചു വർഷം വരെ തടവ് ശിക്ഷയും 50,000 രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ പിഴയും ഈടാക്കും. ഈ നിയമപരിധിയിൽ പാരാമെഡിക്കൽ വിഭാഗം, സുരക്ഷാ ജീവനക്കാർ, മാനേജീരിയൽ സ്റ്റാഫ്, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആക്രമണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം 60 ദിവസത്തിനകവും വിചാരണ കൃത്യ സമയത്ത് തന്നെയും പൂർത്തിയാക്കും. 2012-ലെ കേരള ആരോഗ്യരക്ഷാസേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും നിയമഭേദഗതി ഓർഡിനൻസിന് പകരമുള്ളതാണ് ഈ ബിൽ. ഇതൊക്കെയാണ് പുതിയ നിയമഭേദഗതി ബില്ലിൽ പറയുന്ന പ്രധാനപ്പെട്ട വ്യവസ്ഥകൾ. എന്നാൽ ഇത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്നും തിരക്ക് പിടിച്ചുണ്ടാക്കിയ ഈ നിയമഭേദഗതി ബില്ലിൽ  ക്രമപ്രശ്നങ്ങൾ ഉണ്ടെന്നും പ്രതിപക്ഷവും നിയമപക്ഷത്തിലെ ചില അംഗങ്ങളും സൂചിപ്പിച്ചു. ഇന്ത്യൻ പീനൽ കോഡിലെ 290, 295 എന്നീ വകുപ്പുകൾ പരിഷ്‌ക്കരിച്ച് പുതിയ നിയമഭേദഗതിയിൽ ഉൾപ്പെടുത്തിയത് ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശനും മാത്യു ടി. തോമസും പറഞ്ഞു. രോഗികൾക്ക് നീതി ലഭിക്കാനും നിയമം ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പ് വരുത്താനും നടപടി സ്വീകരിക്കണമെന്ന് ഗണേഷ് കുമാർ സൂചിപ്പിച്ചു. നിയമം കൊണ്ട് വന്നാലും അത് പാലിക്കപ്പെട്ടില്ലെങ്കിൽ കാര്യമില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എന്തായാലും ബിൽ സബ്ജെക്ട് കമ്മിറ്റിക്ക് വിട്ടിട്ടുണ്ട്.


velby
More from this section
2025-07-15 18:30:16

Over 9,000 Homoeopathic Doctors Plan Hunger Strike at Azad Maidan

2025-02-19 14:15:57

അത്യധുനിക ടിഎംവിആര്‍ ശസ്ത്രക്രിയയിലൂടെ രോഗിക്ക് പുതുജീവന്‍ നൽകി കണ്ണൂർ കിംസ് ആശുപത്രി 

 

2025-05-03 15:06:53

Fire Scare at Kozhikode Medical College Sparks Statewide Hospital Safety Review

2023-05-11 20:02:12

ഓസ്ട്രേലിയയിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആക്രമിക്കപ്പെടുന്നില്ലേ എന്ന ഒരു ചോദ്യം വന്നു. ഉണ്ട് എന്നാണ് ഉത്തരം. ഇന്ന് ഇരുന്ന് തപ്പിയെടുത്ത വിവരങ്ങളാണ്. വാർഡിൽ വച്ച് ആക്രമിക്കപ്പെട്ട ഒരാളെ പരിചയപ്പെട്ടു. 

ഇവിടെ ഒരു ആശുപത്രിയിലേക്ക്, അതായത് എമർജൻസി വിഭാഗത്തിലേക്ക് ഒരു രോഗി എത്തുമ്പോൾ സാധാരണ സ്വീകരിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച്... 

നേരെ ഡോക്ടറെ കയറി കാണാൻ പറ്റില്ല. ഒരു ട്രയാജ് സിസ്റ്റമുണ്ട്. അവിടെ റിസ്ക് അസസ്മെൻറ് അടക്കമുള്ള കാര്യങ്ങൾ നടക്കും. 

Harm to self, harm to others, general vulnerability തുടങ്ങിയ കാര്യങ്ങൾ ട്രയാജിൽ ഉള്ള നേഴ്സ് വിലയിരുത്തും. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അപ്പോൾ തന്നെ സെക്യൂരിറ്റിയെ വിളിച്ചുവരുത്തും.

2025-02-26 18:35:52

AIIMS Surgeons Remove Extra Limbs from Teen in Rare Procedure

 

;