Top Stories
എയർ മാർഷൽ സാധന സക്‌സേന നായർ ഇനി ജനറൽ ഹോസ്പിറ്റൽ സർവീസസിൻ്റെ (ആംഡ് ഫോഴ്‌സ്) ഡയറക്ടർ: പിറന്നത് ചരിത്രം.
2023-10-27 13:33:50
Posted By :  Admin1

ബംഗളൂരു: ഡി.ജി.എ.എഫ്.എം.എസ് (ഡയറക്ടർ ജനറൽ ഓഫ് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ്) ഓഫീസിൽ ഡയറക്ടർ ജനറൽ ഹോസ്പിറ്റൽ സർവീസസ് (ആംഡ് ഫോഴ്‌സ്) സ്ഥാനം ഏറ്റെടുത്ത് എയർ മാർഷൽ, സാധന സക്‌സേന നായർ ചരിത്രം കുറിച്ചു. എയർ മാർഷൽ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ശേഷം ഈ  സ്ഥാനം വഹിക്കുന്ന ആദ്യ വനിതയായി സാധന സക്‌സേന മാറി. ഈ നിയമനത്തിന് മുൻപ് ബാംഗ്ലൂരിലെ എച്ച്ക്യു ട്രെയിനിംഗ് കമാൻഡിൽ (എയർഫോഴ്‌സ്) പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസറായാണ് സാധന സക്‌സേന സേവനമനുഷ്ഠിച്ചത്. പൂനെയിലെ ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ എയർ മാർഷൽ സാധന, 1985 ഡിസംബറിൽ ആണ് ഇന്ത്യൻ എയർഫോഴ്‌സിൽ ജോയിൻ ചെയ്‌തത്‌. ഫാമിലി മെഡിസിനിൽ ബിരുദാനന്തര ബിരുദവും ഡൽഹി എയിംസിൽ നിന്നും മെഡിക്കൽ ഇൻഫോർമാറ്റിക്‌സിൽ രണ്ട് വർഷത്തെ പരിശീലനവും സാധന പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ, ഇസ്രായേൽ പ്രതിരോധ സേനയിൽ സി.ബി.ആർ.എൻ (കെമിക്കൽ ബിയോളോജിക്കൽ റേഡിയോളോജിക്കൽ ആൻഡ് ന്യൂക്ലിയാർ) യുദ്ധത്തിലും സ്വിറ്റ്സർലൻഡിൽ മിലിട്ടറി മെഡിക്കൽ എത്തിക്‌സിലും പരിശീലനം നേടി. വെസ്റ്റേൺ എയർ കമാൻഡിന്റെയും ട്രെയിനിംഗ് കമാൻഡിന്റെയും പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെയും, ഏക വനിത എന്ന ബഹുമതിയും അവർ നേടിയിട്ടുണ്ട്. സാധനയുടെ മികച്ച സേവനത്തിനുള്ള അംഗീകാരമായി എയർ ഓഫീസർ കമാൻഡിങ് ഇൻ ചീഫ് സ്ഥാനവും സി.എ.എസ്‌ (ചീഫ് ഓഫ് ദി ആർമി സ്റ്റാഫ്, ചീഫ് ഓഫ് ദി നേവൽ സ്റ്റാഫ്, ചീഫ് ഓഫ് ദി എയർ സ്റ്റാഫ്) അംഗീകാരവും ലഭിച്ചു. ഒപ്പം ഇന്ത്യൻ പ്രസിഡണ്ട്‌ നൽകിയ വിശിഷ്ട്ട് സേവാ മെഡലും സാധന സ്വന്തമാക്കി


velby
More from this section
2023-08-21 19:31:01

ഷില്ലോങ്: നോർത്ത് ഈസ്റ്റേൺ ഇന്ദിരാഗാന്ധി റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിലെ (NEIGRIHMS) ഡോക്ടർമാർ, സംസ്ഥാനത്തും ഒരുപക്ഷേ നോർത്ത് ഈസ്റ്റ് മേഖലയിലും ആദ്യമായി, വളരെ അപൂർവമായ ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച ഒരു രോഗിയിൽ അപൂർവമായ ഒരു സർജറി നടത്തി.

2025-06-30 12:05:36

India Doubles Medical Training Capacity in Past Decade, Amit Shah Reveals

2023-12-01 18:06:54

നോയിഡ (ഉത്തർ പ്രദേശ്): സഫ്ദർജംഗ് ഹോസ്പിറ്റലിലെ വനിതാ ഡോക്ടർക്ക് (29) നേരെ വളർത്തു നായയുടെ ആക്രമണം. ഡോക്ടറുടെ മുഖത്ത് നായ കടിക്കുകയും ചെയ്‌തു.

2024-01-05 17:13:30

സുൽത്താൻപൂർ (ഉത്തർ പ്രദേശ്): ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച പുർവാഞ്ചൽ എക്‌സ്‌പ്രസ്‌വേയിൽ വെച്ച് ഡോക്ടർ ദമ്പതിമാരുടെ കാറിൽ തീപിടിത്തം. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

2024-01-02 15:19:54

ടികംഗർഹ് (മധ്യ പ്രദേശ്): മധ്യ പ്രദേശിലെ ടികംഗർഹ് ജില്ലയിൽ ഒരു സർക്കാർ ഡോക്ടർ (60) സ്വയം വെടി വെച്ച് മരിച്ചു. മധ്യ പ്രദേശ് ഹെൽത്ത് ഡിപ്പാർട്മെന്റിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുകയായിരുന്ന ഡോ. സുരേഷ് ശർമ്മയാണ് മരണപ്പെട്ടത്.

;