Top Stories
ഡൽഹി നോയിഡയിലെ ഹോസ്പിറ്റലിൽ ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു: ചികിത്സയിൽ അനാസ്ഥ എന്ന് ആരോപണം.
2023-10-24 20:18:16
Posted By :  Admin1

ഡൽഹി: ഡൽഹിയിൽ ഉള്ള ഗ്രേയ്റ്റർ നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ച യുവതി മരണപ്പെട്ടു. എന്നാൽ ചികിത്സയിൽ അനാസ്ഥ സംഭവിച്ചെന്നാരോപിച്ച് മരണപ്പെട്ട യുവതിയുടെ കുടുംബാങ്ങങ്ങളും ബന്ധുക്കളും പ്രതിഷേധിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് ധനോരി ഗ്രാമത്തിലെ താമസക്കാരിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടുംബക്കാരും ബന്ധുക്കളും ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടി പ്രതിഷേധിച്ചെങ്കിലും പിന്നീട് ഇരുവിഭാഗവും നടത്തിയ ചർച്ചയിൽ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. എന്നാൽ കുടുംബാംഗങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് സമ്മതം നൽകിയില്ല. ശേഷം ഇവർ തന്നെ യുവതിയുടെ മൃതദേഹം സംസ്ക്കരിക്കുകയായിരുന്നു. ക്രമസമാധാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പിന്നീട് പോലീസ് അറിയിച്ചു.

 


velby
;