Top Stories
ലക്നൗവിൽ ഭർത്താവിനെതിരെ സ്ത്രീധന പീഡനം ആരോപിച്ച് വനിതാ ഡോക്ടർ
2024-01-18 18:34:13
Posted By :  Admin1

സുശാന്ത് ഗോൾഫ് സിറ്റിയിൽ താമസിക്കുന്ന ഡോക്ടർ വിവാഹിതയായി ആറു വർഷത്തിലേറെയായി. ഡൽഹിയിൽ 1.47 കോടി രൂപ വില വരുന്ന വീട് വാങ്ങാനായി താൻ 32 ലക്ഷം രൂപ ഭർതൃവീട്ടുകാർക്ക് നൽകുകയും എന്നാൽ തന്നെ വീട്ടിൽ നിന്നും പുറത്താക്കുകയായിരുന്നെന്ന് ഡോക്ടർ പറഞ്ഞു. 20 ലക്ഷം രൂപ കൂടി അധികമായി ഭർതൃവീട്ടുകാർ ചോദിക്കുകയും ഇത് നിരസിച്ചത് കൊണ്ടാണ് തന്നെ വീട്ടിൽ നിന്നും പുറത്താക്കിയതെന്നും ഡോക്ടർ പറയുന്നു. വീട്ടിൽ തനിച്ചിരിക്കുന്ന സമയത്ത് ഭർത്താവിൻ്റെ അച്ഛൻ തന്നെ മോശമായി സ്പർശിക്കാറുണ്ടായിരുന്നെന്നും പരാതിയിൽ ഡോക്ടർ പറയുന്നു. ഭർത്താവിനോട് ഇക്കാര്യം പറഞ്ഞെങ്കിലും അദ്ദേഹം ഇത് അവഗണിക്കുകയായിരുന്നെന്നും ഡോക്ടർ പറഞ്ഞു. ഡോക്ടർമാരായ ദമ്പതികൾക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്. ഭർത്താവ് നിലവിൽ ഗാസിയാബാദിലാണ്. തൻ്റെ മകൾ ജനിച്ചതിന് ശേഷമാണ് ഭർത്താവിൻ്റെ അച്ഛൻ തന്നോട് മോശമായി പെരുമാറാൻ തുടങ്ങിയതെന്നും ഒടുക്കം ഇത് താങ്ങാവുന്നതിനും അപ്പുറം ആയതോടെ താൻ തൻ്റെ അച്ഛൻ്റെ വീട്ടിൽ അഭയം പ്രാപിക്കുകയുമായിരുന്നെന്ന് ഡോക്ടർ പറയുന്നു. തൻ്റെ വിവാഹ സമയത്ത് സ്ത്രീധനനമായി 35 ലക്ഷം രൂപ ഭർത്താവിൻ്റെ കുടുംബത്തിന് തൻ്റെ കുടുംബം നൽകിയിരുന്നെന്നും ഡോക്ടർ വെളിപ്പെടുത്തി. ഇത്രയും വലിയ സ്ത്രീധന തുക നൽകിയിട്ടും ഒപ്പം പുതിയ വീട് വാങ്ങാൻ വീണ്ടും 32 ലക്ഷം രൂപ കൊടുത്തിട്ടും വീണ്ടും 20 ലക്ഷം രൂപ അധികമായി ചോദിക്കുന്നത് അംഗീകരിക്കാനാവില്ല. ഈ പീഡനങ്ങൾക്ക് പുറമെ ഭർത്താവിൻ്റെ അച്ഛൻ്റെ മോശം പെരുമാറ്റവും. ഗോൾഫ് സിറ്റി പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ ആയ അഞ്ജനി മിശ്ര സംഭവവുമായി ബന്ധപ്പെട്ട് എഫ്‌.ഐ.ആർ ഫയൽ ചെയ്‌തിട്ടുണ്ട്‌. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 498 എ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 1983-ൽ പാസാക്കിയ ഈ നിയമം വിവാഹിതരായ സ്ത്രീകളെ ശാരീരികമോ മാനസികമോ ആയ ഉപദ്രവം, സ്ത്രീധന പീഡനം, സ്ത്രീയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വൈവാഹിക ക്രൂരതകളിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നു വരികയാണ്.


velby
More from this section
2023-12-30 11:51:01

ജയ്‌പൂർ (രാജസ്ഥാൻ): സവായ് മാൻ സിംഗ് (എസ്.എം.എസ്) ഹോസ്പിറ്റലിൽ ഫിസിക്കൽ മെഡിക്കൽ ആൻഡ് റീഹാബിലിറ്റേഷൻ (പി.എം.ആർ) വിഭാഗത്തിൽ പ്രൊഫസറായി ജോലി ചെയ്യുന്ന ഡോക്ടർ നിതിൻ പാണ്ഡെ (49) മരണപ്പെട്ടു

2024-04-06 20:33:07

Bengaluru: Dr. Banarji BH, a Senior Consultant Orthopedic Surgeon and Specialist Shoulder Surgeon at Sakra World Hospital in Bengaluru, has secured a patent for a groundbreaking invention titled 'Device and Apparatus for Arthroscopic Carpal Tunnel Release.

2024-01-17 17:35:52

Bilaspur (Himachal Pradesh): Under the aegis of Himachal Medical Officers Association, doctors working in hospitals of Bilaspur district are going to protest from January 18 regarding their five-point demands.

2024-04-02 16:51:10

A group of doctors who passed the Medical Services Recruitment Board (MRB) exam last year, meant to fill 1,021 assistant surgeon positions, are dismayed by the board's recent notification to fill 2,553 vacant posts without considering last year's qualified candidates.

2023-11-08 17:37:37

ചാണ്ഡിഗർ (പഞ്ചാബ്): പഞ്ചാബ് കായിക മന്ത്രി ഗുർമീത് സിംഗ് (33) ഇക്കഴിഞ്ഞ നവംബർ ഏഴിന് വിവാഹിതനായി.

;