Top Stories
പ്രശസ്ത ശിശുരോഗ വിദഗ്ധനായ കെ.സി. മാമ്മൻ അന്തരിച്ചു.
2023-11-27 18:01:06
Posted By :  Admin1

കോട്ടയം: പ്രമുഖ ശിശുരോഗ വിദഗ്ധനും കെ.സി. കോലഞ്ചേരിയിലെ മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ ആശുപത്രിയുടെ സ്ഥാപക മെഡിക്കൽ ഡയറക്ടറുമായ കെ.സി മാമ്മൻ അന്തരിച്ചു. 93 വയസ്സുള്ള അദ്ദേഹത്തിന് ഭാര്യ ഡോ. അന്നമ്മ മാമ്മനും മൂന്ന് പെൺമക്കളുമുണ്ട് (ഡോ.സാറ, അനു കുര്യൻ, മേരി കുര്യൻ). സംസ്‌കാരം തിങ്കളാഴ്ച്ച വൈകിട്ട് നാലിന് പുത്തൻ പള്ളിയിൽ വെച്ച് നടക്കും. മലയാള മനോരമയുടെ മുൻ ചീഫ് എഡിറ്ററായിരുന്ന കെ.എം.ചെറിയാൻ്റെയും കല്ലൂപ്പാറ മരേട്ടു സാറാമ്മയുടെയും മകനായി 1930-ൽ ആയിരുന്നു കെ.സി. മാമ്മൻ്റെ ജനനം. ലണ്ടനിലായിരുന്നു അദ്ദേഹം എം.ബി.ബി.എസ് ബിരുദം പൂർത്തിയാക്കിയത്. തുടർന്ന്, ഡി.സി.എച്ച് ഡിപ്ലോമയും അവിടെ വെച്ച് തന്നെ അദ്ദേഹം ചെയ്‌തു. എഡിൻബർഗിൽ നിന്നും എം.ആർ.സി.പി ബിരുദവും കെ.സി മാമ്മൻ നേടി. 1962 മുതൽ 1970 വരെ വെല്ലൂർ മെഡിക്കൽ കോളേജിൽ പീഡിയാട്രിക്സ് വിഭാഗത്തിൽ പ്രൊഫസറായും പിന്നീട് 1988 വരെ കോലഞ്ചേരിയിലെ ആശുപത്രി ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഇവിടെ വെച്ചായിരുന്നു അദ്ദേഹം ഏറെ പ്രശസ്‌തി നേടിയത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച മെഡിക്കൽ കോളേജുകളിൽ ഒന്നായി കോലഞ്ചേരിയിലെ മെഡിക്കൽ മിഷൻ ആശുപത്രി മാറിയതിൽ ഡോ. കെ.സി മാമ്മൻ വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹം എടുത്ത പല മികച്ച തീരുമാനങ്ങൾ ആശുപത്രിയുടെ ഭാവി തന്നെ മാറ്റി മറിച്ചു. 100 കിടക്കകളുമായി തുടങ്ങിയ ആശുപത്രിയെ 1100 കിടക്കകളുള്ള മൾട്ടി സ്പെഷ്യലിറ്റി ക്ലിനിക് ആക്കി മാറ്റുന്നതിൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു. മഹാത്മാഗാന്ധിയോടുള്ള അദ്ദേഹത്തിൻ്റെ ആദരവ് കാരണം പിതാവായ കെ.എം.ചെറിയാൻ അദ്ദേഹത്തെ "ബാപ്പുക്കുട്ടി" എന്ന് ഓമനപ്പേരിട്ട് വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മാമ്മൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. സ്വന്തം ജീവിതം വൈദ്യശാസ്‌ത്രരംഗത്ത്, പ്രത്യേകിച്ച് കുട്ടികളുടെ ചികിത്സയ്‌ക്കായി സമർപ്പിച്ച മഹാനായ വ്യക്തിയാണ് ഡോ. കെ.സി മാമ്മനെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധ്യാപകൻ, മെഡിക്കൽ ഡയറക്ടർ എന്നീ നിലകളിൽ മാമ്മൻ നൽകിയ മഹത്തായ സംഭാവനകളെക്കുറിച്ച് മുഖ്യമന്ത്രി എടുത്തു പറഞ്ഞു. അദ്ദേഹത്തിൻ്റെ  വിയോഗം മെഡിക്കൽ സമൂഹത്തിന് തീരാനഷ്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 


velby
More from this section
2023-03-23 13:45:42

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മുറിവ് ഉണങ്ങാതെ ഇരിക്കുന്നതിന്

പല കാരണങ്ങൾ ഉണ്ട്. അനീമിയ, പ്രമേഹം, അണുബാധ, വിവിധയിനം

കാൻസർ രോഗങ്ങൾ, ശരീരത്തിന് പുറത്തുനിന്നുള്ള വസ്തുക്കൾ തുടങ്ങിയ അനവധിഘടകങ്ങൾ മുറിവ് ഉണങ്ങാതെ ഇരിക്കുന്നതിന് കാരണമാകാം .

2025-05-03 15:06:53

Fire Scare at Kozhikode Medical College Sparks Statewide Hospital Safety Review

2025-02-21 13:40:28

Kerala Launches Safe Disposal Program for Expired Drugs

2023-05-11 19:35:23

ഡോക്ടർമാരെ കൊല്ലരുത് 

ഏറ്റവും വിഷമിപ്പിക്കുന്ന സംഭവമാണ് കൊട്ടാരക്കരയിൽ  ഇന്നുണ്ടായത് 

പഠനം പൂർത്തിയാക്കി പ്രൊഫഷൻ തുടങ്ങുന്ന ഒരു യുവ ഡോക്ടർ തികച്ചും അർത്ഥശൂന്യമായ ഒരു അക്രമസംഭവത്തിൽ കൊല്ലപ്പെടുക 

എന്തൊരു കഷ്ടമാണ് 

സാധാരണ ഗതിയിൽ ഉള്ള രോഗി - ഡോക്ടർ സംഘർഷമോ, ചികിത്സ കിട്ടാത്തതിനെ പറ്റി രോഗിയുടെ ബന്ധുക്കളും ഡോക്ടർമാരും തമ്മിലുള്ള സംവാദമോ ഒന്നുമുള്ള കേസല്ല.തികച്ചും ഒരു ഫ്രീക്ക് ആക്‌സിഡണ്ട്. ഒട്ടും പ്രതീക്ഷിക്കാത്തത്, ഏറ്റവും നിർഭാഗ്യകരം.

ഇക്കാര്യത്തിൽ  കേട്ടിടത്തോളം എല്ലാവരും നല്ല ഉദ്ദേശത്തിൽ കാര്യങ്ങൾ ചെയ്തവരാണ്.

2025-04-23 18:59:37

Tamil Nadu Government Doctors Express Disappointment Over Health Budget

 

;