Top Stories
ട്രാൻസ്ജെൻഡർമാർക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഔട്ട് പേഷ്യന്റ് ഡിപ്പാർട്മെന്റ്: ചരിത്രം കുറിച്ച് ഡൽഹി ആർ.എം.എൽ ഹോസ്‌പിറ്റൽ.
2023-09-21 16:50:00
Posted By :  Admin1

ഡൽഹി: ട്രാൻസ്ജെൻഡർമാർക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഔട്ട് പേഷ്യന്റ് (ഒ.പി.ഡി)  ഡിപ്പാർട്മെന്റ് ഉദ്ഘാടനം ചെയ്‌ത്‌ ചരിത്രം കുറിച്ചിരിക്കുകയാണ് ഡൽഹിയിലെ റാം മനോഹർ ലോഹ്യ (ആർ.എം.എൽ) ഹോസ്‌പിറ്റൽ. ട്രാൻസ്‌ജെൻഡർ സമൂഹത്തിന് തുല്യമായ ആരോഗ്യ സേവനങ്ങൾ നൽകേണ്ടതിൻ്റെ  പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ ആർ.എം.എൽ ഹോസ്പിറ്റൽ ഡയറക്ടർ പ്രൊഫസർ ഡോ. അജയ് ശുക്ലയാണ് ഉദ്ഘാടന ചടങ്ങിന് നേതൃത്വം നൽകിയത്. "ഞാൻ ചില ട്രാൻസ്‌ജെൻഡർ ഗ്രൂപ്പുകളുമായി സംസാരിച്ചിരുന്നു. അതിൽ നിന്നും മനസ്സിലാക്കാൻ പറ്റിയ കാര്യം, ഞങ്ങളുടെ ആശുപത്രി സേവനങ്ങൾ കൃത്യമായി ലഭിക്കാൻ അവർ ഏറെ ബുദ്ദിമുട്ടുന്നുണ്ട് എന്നാണ്. പൊതു ഇടങ്ങളിൽ മറ്റ് ആളുകളോടൊപ്പം വൈദ്യസഹായം ലഭ്യമാക്കുന്നതിൽ അവർക്ക് അസ്വസ്ഥത തോന്നുന്നുണ്ട്. അസ്വാസ്ഥ്യവും വിവേചന ഭയവും കാരണം ആശുപത്രിയിൽ അവരുടെ എണ്ണം വളരെ കുറവായിരുന്നു. അതിനാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ, അവരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ഈ പ്രത്യേക ഒ.പി.ഡി ഞങ്ങൾ ആരംഭിച്ചു." ഡോ. ശുക്ലയുടെ വാക്കുകൾ. "സർക്കാർ ആശുപത്രികൾ സമൂഹത്തിലെ എല്ലാ വിഭാഗത്തിൽ പെട്ട ആളുകൾക്കും ഉപയോഗിക്കാൻ പറ്റണം. ട്രാസ്‌ജെൻഡർ വിഭാഗത്തിൽ പെട്ടവർക്ക് വേണ്ടി തുടങ്ങിയ ഈ പ്രത്യേക ഒ.പി.ഡി-ക്ക് പിന്നിലുള്ള പ്രചോദനം ഇതാണ്." അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംരംഭത്തിന് കീഴിൽ, ആശുപത്രി വളപ്പിൽ ട്രാൻസ്‌ജെൻഡർ രോഗികൾക്ക് പ്രത്യേക വിശ്രമമുറി സൗകര്യവും ഒരുക്കും. ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത ചില ട്രാൻസ്‌ജെൻഡർ വ്യക്തികൾ ഈ സംരംഭം തുടങ്ങിയതിൽ സന്തോഷവും നന്ദിയും രേഖപ്പെടുത്തി. "ഈ ഒ.പി.ഡി തുടങ്ങിയതിൽ ഞങ്ങൾ അതിയായ സന്തോഷത്തിലാണ്. ഇത് ഉദ്ഘാടനം ചെയ്‌തത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ആണ് എന്നുള്ളത് ഞങ്ങൾക്ക് ഒരു പ്രത്യേക സമ്മാനമായി തോന്നുന്നു. മുൻപ് ഞങ്ങൾ പലപ്പോഴും ആശുപത്രിയിൽ വരാൻ മടിച്ചിരുന്നു." ഉദ്ഘാടനത്തിന് എത്തിയ ഒരു ട്രാൻസ്‌ജെൻഡർ വ്യക്തിയുടെ വാക്കുകൾ.


velby
;