Top Stories
കലാപ ആഹ്വാനം-നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്യൽ : ഐ എം എ.
2023-03-23 13:59:19
Posted By :  Admin1

 ഡോക്ടർമാർക്ക് തല്ല് കിട്ടേണ്ടതാണെന്നും അവരെ മുക്കാലിയിൽ കെട്ടി  തല്ലണമെന്നും "പഞ്ചാബ്" മോഡൽ പ്രസംഗം നടത്തിയ ബഹു. എംഎൽ എ ശ്രീ കെ ബി ഗണേഷ് കുമാറിൻറെ  കലാപ ആഹ്വാനം കേരളത്തിലെ പൊതുസമൂഹത്തിനൊടും നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്ന് ഐഎംഎ   സംസ്ഥാന പ്രസിഡണ്ട് ഡോ. സുൽഫി നൂഹുവും സംസ്ഥാന സെക്രട്ടറി ജോസഫ് ബെനവനും  ഒരു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

 

വരുന്ന 17 ന്  (വെള്ളി) ആശുപത്രി ആക്രമണങ്ങൾ മുൻനിർത്തി സംസ്ഥാന വ്യാപകമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മെഡിക്കൽ സമരവുമായി മുന്നോട്ട് പോകുമ്പോൾ ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ്  സാംസ്കാരിക കേരളത്തിൽ ഉരുത്തിരിഞ്ഞു വരുന്നത്.

 

ഇനി ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ബഹുമാന്യ എംഎൽഎക്കും കൂടി ആയിരിക്കുമെന്ന് ഓർമ്മപ്പെടുത്തുന്നു.

 

അഴിമതി , ചികിത്സയിലെ പരാതികൾ എന്നിവ ഉന്നയിക്കുവാനും പരിഹരിക്കുവാനുമുള്ള ശ്രമങ്ങൾ  ബഹുമാന്യ എംഎൽഎയുടെ  ഉത്തരവാദിത്വമാണെങ്കിലും കലാപം നടത്താൻ  ആഹ്വാനം ചെയ്യുന്ന തരത്തിൽ    നടത്തിയ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണ്..

 

ബഹുമാന്യ ഹൈക്കോടതിയും കേരളത്തിലെ പൊതുസമൂഹവും ഭരണാധികാരികളും സാംസ്കാരിക സാഹിത്യ നായകന്മാരും ആശുപത്രി ആക്രമണങ്ങളെ ശക്തമായി അപലപിക്കുമ്പോൾ ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുവാനുള്ള  ആഹ്വാനം സ്വീകാര്യമല്ല

 

ഹൈക്കോടതി ആശുപത്രി ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും അത് പ്രോത്സാഹിപ്പിക്കുന്നതിനെതിരെ നടപടികൾ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഇത്തരം പ്രസ്താവനകൾ ഹൈക്കോടതിയോടുള്ള അനാദരവും നിയമ വ്യവസ്ഥിതിയെ കൊഞ്ഞനം കുത്തുന്നതുമാണ്.

 

 യുദ്ധ കാലങ്ങളിൽ പോലും ആശുപത്രികൾ ആക്രമണങ്ങളിൽ നിന്നും ഒഴിവാക്കപ്പെടുന്ന സാഹചര്യത്തിൽ കലാപ ആഹ്വാനം നടത്തിയ സംഭവം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുവാൻ ഐ എം എ തീരുമാനിച്ചു.

 

ചികിത്സയിലെ സങ്കീർണതകൾ മനസ്സിലാക്കാതെ വിവാദ പ്രസ്താവനകൾ നടത്തുന്നത് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കും. ഇത്തരം ജല്പനങ്ങൾ നടത്തുന്നതിനു മുൻപ്  വിദഗ്ധ സർജന്മാരുടെ  അഭിപ്രായവും സംഭവവികാസത്തിലെ ശാസ്ത്രീയതയും അന്വേഷിക്കേണ്ടതായിരുന്നു.

 

ചികിത്സയിലെ സത്യാവസ്ഥ കൃത്യമായി പുറത്തുകൊണ്ടുവരുവാൻ അന്വേഷണം ഉതകുമെന്നും ഐ എം എ  വിലയിരുത്തുന്നു

 

സ്പീക്കർക്കും  മുഖ്യമന്ത്രിക്കും കലാപ ആഹ്വാനത്തിനെ കുറിച്ച് പരാതി നൽകുവാനും ഐ എം എ. തീരുമാനിച്ചു.

 

ഡോ സുൽഫി നൂഹു ( സംസ്ഥാന പ്രസിഡൻറ് )

ഡോ ജോസഫ് ബനവൻ (സംസ്ഥാന സെക്രട്ടറി)

 


velby
More from this section
2025-01-18 18:56:43

Supreme Court Grants Relief to In-Service Telangana Doctors in PG Admissions

2023-08-05 12:16:49

ലോകാരോഗ്യ സംഘടന എല്ലാവർഷവും  ഓഗസ്റ്റ് മാസം 1 മുതൽ  7 വരെ ലോക മുലയൂട്ടൽ വാരമായി ആചരിക്കുന്നു. മുലയൂട്ടലിനെ കുറിച്ച് മാതാപിതാക്കളിൽ ബോധവത്കരണം നൽകുകയും അതുവഴി കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുക എന്നതുമാണ് വരാഘോഷത്തിന്റെ ലക്ഷ്യം.

2024-02-24 16:44:33

On Friday, February 23, Acupuncturist Shihabudeen was apprehended by the Nemom police in Thiruvananthapuram. This arrest follows his alleged involvement in the care of a woman who tragically passed away during childbirth, alongside the newborn baby.

2023-05-11 19:35:23

ഡോക്ടർമാരെ കൊല്ലരുത് 

ഏറ്റവും വിഷമിപ്പിക്കുന്ന സംഭവമാണ് കൊട്ടാരക്കരയിൽ  ഇന്നുണ്ടായത് 

പഠനം പൂർത്തിയാക്കി പ്രൊഫഷൻ തുടങ്ങുന്ന ഒരു യുവ ഡോക്ടർ തികച്ചും അർത്ഥശൂന്യമായ ഒരു അക്രമസംഭവത്തിൽ കൊല്ലപ്പെടുക 

എന്തൊരു കഷ്ടമാണ് 

സാധാരണ ഗതിയിൽ ഉള്ള രോഗി - ഡോക്ടർ സംഘർഷമോ, ചികിത്സ കിട്ടാത്തതിനെ പറ്റി രോഗിയുടെ ബന്ധുക്കളും ഡോക്ടർമാരും തമ്മിലുള്ള സംവാദമോ ഒന്നുമുള്ള കേസല്ല.തികച്ചും ഒരു ഫ്രീക്ക് ആക്‌സിഡണ്ട്. ഒട്ടും പ്രതീക്ഷിക്കാത്തത്, ഏറ്റവും നിർഭാഗ്യകരം.

ഇക്കാര്യത്തിൽ  കേട്ടിടത്തോളം എല്ലാവരും നല്ല ഉദ്ദേശത്തിൽ കാര്യങ്ങൾ ചെയ്തവരാണ്.

2023-08-15 19:36:54

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ (കുറിപ്പടി) ഇനി മുതൽ സർക്കാർ ശക്തമായി നിരീക്ഷിക്കും. ഇതിനായി എല്ലാ സർക്കാർ ആശുപത്രികളിലും ഒരു ഓഡിറ്റ് കമ്മിറ്റി സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു.

;