Top Stories
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട് മലയാളി ഡോക്ടർ .
2024-01-04 18:08:47
Posted By :  Admin1

കൊല്ലം: 2024-ലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ (ഐ.എം.എ) പ്രസിഡണ്ടായി തെരെഞ്ഞെടുത്തത് മലയാളി ഡോക്ടറെ. ഡോ. ആർ. വി അശോകനാണ് പുതിയ ഐ.എം.എ പ്രസിഡണ്ട്. ഐ.എം.എ-യുടെ മുൻ ദേശീയ സെക്രട്ടറി ജനറലായിരുന്നു ഇദ്ദേഹം. ഡോക്ടർ അശോകൻ കഴിഞ്ഞ 40 വർഷമായി ഐ.എം.എയിൽ പ്രവർത്തിക്കുകയും നിരവധി തവണ അസോസിയേഷൻ്റെ പല പ്രധാന പദവികൾ വഹിക്കുകയും ചെയ്‌തിട്ടുണ്ട്‌. 1997 മുതൽ 2000 വരെ അദ്ദേഹം കേരള ഐ.എം.എയുടെ പ്രസിഡണ്ടായും  സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ സമയത്താണ് പാലക്കാടിലെ കഞ്ചിക്കോട്ടിൽ "ഇമേജ്" എന്നറിയപ്പെടുന്ന ഒരു പൊതു ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റ് ഐ.എം.എ ആരംഭിക്കുന്നത്. കേരളത്തിലെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ബയോമെഡിക്കൽ മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനാണ് ഈ പ്രൊജക്റ്റ് ആരംഭിച്ചത്. യഥാർത്ഥത്തിൽ തമിഴ് നാട്ടുകാരനായ ഡോ. അശോകൻ 40 വർഷം മുൻപാണ് തൻ്റെ മെഡിക്കൽ കരിയർ തുടങ്ങുന്നത്. അന്ന് കേരളത്തിലെ കൊല്ലം ജില്ലയിൽ എത്തിയ ഇദ്ദേഹം പ്രശസ്‌ത സ്ഥാപനമായ ഡീൻ ഹോസ്‌പിറ്റൽ സ്ഥാപിച്ചാണ് തൻ്റെ കരിയർ ആരംഭിച്ചത്. "ഐ.എം.എ പ്രസിഡണ്ട് എന്ന നിലയിൽ അദ്ദേഹത്തിന് എല്ലാ വിജയങ്ങളും നേരുന്നു. ഐ.എം.എയുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിന് മുമ്പ് ഡോ. അശോകൻ ക്യു.പി.എം.പി.എയുടെ സജീവ അംഗമായിരുന്നു." ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ (ക്യു.പി.എം.പി.എ) മുൻ പ്രസിഡണ്ട് ഡോ. സി.എം അബൂബക്കർ പറഞ്ഞു. അസോസിയേഷൻ പ്രസിഡണ്ട് എന്ന നിലയിൽ തൻ്റെ സേവനം രാജ്യത്തെ മുഴുവൻ മെഡിക്കൽ പ്രൊഫഷണലുകൾക്കും വലിയ വിജയമാകുമെന്ന് ഡോ. അശോകൻ പറഞ്ഞു.


velby
More from this section
2024-04-12 12:19:21

Kozhikode: A retired doctor, who had advertised for a matrimonial alliance in a newspaper, fell victim to a fake marriage scheme.

2023-07-07 12:25:36

കൊച്ചി: ഒരു ആശുപത്രിയിലെ രണ്ടു വകുപ്പുകൾ പരസ്പരം സഹകരിച്ച് ഒരു പ്രധാനപ്പെട്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയപ്പോൾ പിറന്നത് ചരിത്രം. കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിൽ ആണ് ചരിത്രമുഹൂർത്തം നടന്നത്.

2025-01-18 18:56:43

Supreme Court Grants Relief to In-Service Telangana Doctors in PG Admissions

2025-01-17 17:14:51

ഡോക്ടർമാർക്ക് നേരെ കയ്യേറ്റ ശ്രമവും ഭീഷണിയും ; നടപടിയെടുക്കണമെന്ന് ആവശ്യവുമായി കെജിഎംഒഎ

 

2024-04-06 14:21:53

ഇന്ത്യയിലെ പ്രമുഖ ആശുപതികൾ പലരും കയ്യൊഴിഞ്ഞ കോൺട്രോസർക്കോമാ ബാധിച്ച യുവാവിന് കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ മികവിൽ അത്യഅപൂർവ്വ ശസ്ത്രക്രിയയിലൂടെ ആശ്വാസം.

;