
മംഗളൂരു: മംഗലാപുരത്തെ സോമേശ്വർ ബീച്ചിൽ യുവ ഡോക്ടർ (30) മുങ്ങി മരിച്ചു. ഇദ്ദേഹത്തിൻ്റെ മൃതദേഹം സോമേശ്വറിലെ രുദ്രപേഡ് കടൽത്തീരത്ത് നിന്നും പോലീസിന് ലഭിച്ചു. മംഗലാപുരത്തെ എ.ജെ ഹോസ്പിറ്റലിൽ ജോലി ചെയ്യുകയായിരുന്ന ഡോ. അഷീക് ഗൗഡ ആണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 3-ന് രാത്രി 11 മണിക്കായിരുന്നു സംഭവം. ഡോക്ടറും തൻ്റെ നാല് സഹപ്രവർത്തകരും ബീച്ചിൽ കുറച്ച് സമയം ചെലവഴിക്കാൻ പോയതായിരുന്നു. ഏകദേശം 11 മണിയോടെ കൂട്ടത്തിലെ ഒരു ഡോക്ടർ കലുങ്കിൽ തെന്നുകയും കടലിലേക്ക് വീഴുകയും ചെയ്‌തു. തൻ്റെ സഹപ്രവർത്തകനെ രക്ഷിക്കാൻ ഡോ. അഷീക് മുൻപോട്ട് വന്നതും ഇദ്ദേഹത്തിനും ബാലൻസ് തെറ്റി കടലിലേക്ക് വീഴുകയായിരുന്നു. ഡോക്ടറുടെ സുഹൃത്ത് കടലിലെ ഒരു പാറക്കഷണത്തിൽ പിടിച്ച് രക്ഷപ്പെട്ടെങ്കിലും ഡോക്ടർ മുങ്ങിപ്പോവുകയായിരുന്നു. സംഭവത്തെ തുടർന്ന് ഡോക്ടറുടെ സഹപ്രവർത്തകർ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. ഫയർ ഫോഴ്‌സിനെയും കുറച്ച് പ്രാദേശിക നീന്തൽക്കാരെയും കൂട്ടി പോലീസ് സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും ഡോക്ടറെ കണ്ടു കിട്ടിയില്ല. ഡോക്ടറുടെ മൃതദേഹം പിറ്റേ ദിവസം അതായത് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ രുദ്രപേഡ് കടൽത്തീരത്ത് നിന്നും ലഭിക്കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്.
ന്യൂ ഡൽഹി: കഴിഞ്ഞ വർഷത്തെ വാസ്ക്കുലാർ സർജൻ ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കി ഡോ. രാവുൽ ജിൻഡാൽ. ദി ഗ്ലോബൽ ഇന്ത്യൻസ് കോൺക്ലേവ് ആൻഡ് അവാർഡ്‌സ് (ജി.ഐ.സി.എ) ആണ് ഈ വിശിഷ്ട പുരസ്‌കാരം ഡോ. രാവുലിന് നൽകിയത്.
ജയ്‌പൂർ: കഴിഞ്ഞ ആഴ്ച്ച ജയ്‌പൂരിലെ സവായ് മാൻസിംഗ് (എസ്.എം.എസ്) മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഡ്യൂട്ടിക്കിടെ അനസ്തേഷ്യ കുത്തി വെച്ച് ലേഡി ഡോക്ടർ ആത്മഹത്യ ചെയ്‌ത സംഭവത്തിൻ്റെ ഞെട്ടൽ മാറുന്നതിന് മുൻപ് ജയ്‌പൂർ നഗരത്തെ നടുക്കിക്കൊണ്ട് മറ്റൊരു ലേഡി ഡോക്ടർ (29) കൂടി ആത്മഹത്യക്ക് ശ്രമിച്ചു.
Doctors Advise Caution, Not Panic, Over New JN.1 COVID Variant
Andhra Pradesh Doctors Protest Against Promotions, Government Orders Probe
ബാംഗ്ലൂർ: ബെംഗളൂരുവിലെ ഒരു ആശുപത്രിയിലെ ഡോക്ടർമാർ അടുത്തിടെ 68 വയസ്സുള്ള ഒരു സ്ത്രീയിൽ നിന്ന് 7.2 സെന്റീമീറ്റർ വലിപ്പമുള്ള വൃക്കയിലെ കല്ല് നീക്കം ചെയ്തു. രക്താതിമർദ്ദം, പ്രമേഹം, പാർക്കിൻസൺസ് രോഗം, മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങി വിവിധ രോഗങ്ങളാൽ ഈ സ്ത്രീ കഷ്ടപ്പെടുകയായിരുന്നു.