Top Stories
ഡോക്‌ടറുടെ സ്റ്റാമ്പ് ഉപയോഗിച്ചതിനും വ്യാജ ബില്ലുകൾ നൽകിയതിനും വ്യാജനെതിരെ കേസ്.
2023-10-27 12:53:36
Posted By :  Admin1

അമൃദ് സർ (പഞ്ചാബ്): അജ്‌നാലയിലെ ജഗ്‌ദേവ് ഖുർദ് റോഡിൽ ഒരു ഡോക്ടറുടെ സ്റ്റാമ്പ് ഉപയോഗിച്ച് നഴ്‌സിംഗ് ഹോം നടത്തിയ ഒരു വ്യാജ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. ഡോക്ടറുടെ പിതാവ് ആരോഗ്യവകുപ്പ് അധികൃതരോട് സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകുകയായിരുന്നു. ജഗ്‌ദേവ് ഖുർദ് റോഡിലെ രാജ് നഴ്‌സിംഗ് ഹോം ഉടമ ബൽരാജ് സിംഗിനെതിരെ ഐ.പി.സി സെക്ഷൻ 420, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്‌ട് സെക്ഷൻ 15 (2) എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാളെ ഇത് വരെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടില്ല. രാജ് നഴ്‌സിംഗ് ഹോം അധികൃതർ തൻ്റെ മകൻ ഡോ. വിശാൽദീപ് സിംഗിൻ്റെ സ്റ്റാമ്പ് ഉപയോഗിക്കുന്നുവെന്ന് പിതാവായ ബൽവീന്ദർ സിംഗ് ആരോപിച്ചതായി അജ്‌നാലയിലെ സിവിൽ ഹോസ്പിറ്റലിലെ എമർജൻസി മെഡിക്കൽ ഓഫീസർ ഡോ.ഗുർപർത്തപ് സിംഗ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഡോക്ടർ വിശാൽദീപ് സിംഗിൻ്റെ സ്റ്റാമ്പും പേരും ഉപയോഗിച്ച് മെഡിക്കൽ ബില്ലുകൾ നൽകുകയും അതുവഴി രോഗികളെ ഇവർ ചികിൽസിക്കുകയും ചെയ്യുന്നു. ഇതൊന്നുമറിയാത്ത രോഗികൾ അക്ഷരാർത്ഥത്തിൽ കബളിപ്പിക്കപ്പെടുകയാണ്. അന്വേഷണത്തിൽ പ്രതി ബൽരാജ് സിംഗിന് യാതൊരു മെഡിക്കൽ ബിരുദവുമില്ലെന്ന് തെളിഞ്ഞു. ഇതേത്തുടർന്ന്, ഡോക്ടർമാരുടെ ഒരു സംഘം ബൽരാജ് സിംഗിൻ്റെ നഴ്‌സിംഗ് ഹോമിൽ റെയ്ഡ് നടത്തുകയും അവിടെ നിന്ന് ഒരു മൊബൈൽ ഫോണും ഡോ.വിശാൽദീപ് സിംഗിൻ്റെ പേരിലുള്ള ഒരു സർജറി സ്ലിപ്പും ഒരു സ്റ്റാമ്പും കണ്ടെടുക്കുകയും ചെയ്‌തു. റെയ്ഡിന് ശേഷം ഒളിവിൽ പോയ ബൽരാജിനെതിരെ ഉചിതമായ നടപടിയെടുക്കാൻ സംഘം പോലീസിന് കത്ത് നൽകി


velby
;