Top Stories
യു.പിയിൽ ഡോക്ടറെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.
2023-12-20 15:34:01
Posted By :  Admin1

ബാരാബങ്കി (ഉത്തർ പ്രദേശ്): ബാരാബങ്കിയിലെ ലഖ്‌നൗ-അയോധ്യ ഹൈവേയിൽ സഫ്ദർഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ 39 കാരനായ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച മൃതദേഹം കണ്ട പെട്രോൾ പമ്പ് ജീവനക്കാർ പോലീസിനെ അറിയിക്കുന്നത് വരെ കാർ 24 മണിക്കൂറിലധികം അവിടെ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ബരാബങ്കി നഗരത്തിലെ ശുക്ലായ് പ്രദേശത്തെ താമസക്കാരനായ  ഡോക്ടർ മുഹമ്മദ് കാഷിഫ് ആണ് മരിച്ചതെന്ന്  സഫ്ദർഗഞ്ച് പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള അഡീഷണൽ ഇൻസ്പെക്ടർ ഡി.സി ഗുപ്ത പറഞ്ഞു. കാറിൽ ഛർദ്ദിയുടെ പാടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനാൽ കാഷിഫിന്റെ കുടുംബാംഗങ്ങൾ മണിക്കൂറുകളോളം അദ്ദേഹത്തെ  തിരയുകയായിരുന്നുവെന്ന് ഇൻസ്പെക്ടർ പറഞ്ഞു. അയോധ്യ ജില്ലയിലെ തന്റെ ക്ലിനിക്കിലേക്ക് പോകാനായി രാവിലെ വീട്ടിൽ നിന്നിറങ്ങിയ അദ്ദേഹം അവിടെ എത്തിയിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്ന് വരികയാണ്.


velby
;