Top Stories
പതിനൊന്ന് മാസം മാത്രം പ്രായം ഉള്ള ബന്ധിത ഇരട്ടകളെ വേർപിരിച്ച് ഡൽഹി AIIMS ഡോക്ടർമാർ.
2023-07-31 12:43:37
Posted By :  Admin1

ഡൽഹി: വെറും പതിനൊന്ന് വയസ്സ് മാത്രം പ്രായമുള്ള ബന്ധിത ഇരട്ടകളെ വേർപിരിച്ച് മെഡിക്കൽ ലോകത്തിന് അഭിമാനം ആയിരിക്കുകയാണ് ഡൽഹി AIIMS-ലെ ഡോക്ടർമാർ. മണിക്കൂറുകൾ നീണ്ട് നിന്ന ഓപ്പറേഷന് ശേഷമാണ് ഇവരെ വേർപിരിച്ചത്. പീഡിയാട്രിക് സർജറി ഡിപ്പാർട്മെന്റിലെ ഡോ.മിനു ബാജ്‌പേയിയുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ നടന്നത്. ഇക്കഴിഞ്ഞ ജൂണിൽ ആയിരുന്നു സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് വിശദമായ വാർത്ത പുറത്തു വിട്ടത്. "ഓപ്പറേഷന് മുൻപ് കുട്ടികളുടെ നെഞ്ചും വയറിൻറെ മുകൾ ഭാഗവും തമ്മിൽ ബന്ധപ്പെട്ട് മുഖം പരസ്പരം അഭിമുകീകരിച്ച് നിൽക്കുന്ന അവസ്ഥയിലായിരുന്നു. കരൾ, ഹൃദയത്തിന്റെ ആവരണ പാളികൾ, വാരിയെല്ല്, ഡയഫ്രം, അടിവയർ തുടങ്ങിയ പല പ്രധാനപ്പെട്ട അവയവങ്ങളും സഹോദരിമാർ തമ്മിൽ പങ്കിടുകയായിരുന്നു."AIIMS വൃത്തങ്ങൾ അറിയിച്ചു. ഉത്തർ പ്രദേശ് സ്വദേശിനി ആയ ദീപിക ഗുപ്തയുടെ മക്കൾ ആണ് ഇരുവരും. ദീപികയുടെ പ്രെഗ്നൻസിയുടെ നാലാം മാസത്തിലാണ് തൊറാക്കോ-ഓംഫലോപാഗസ് (നെഞ്ചും വയറും യോജിച്ച ഇരട്ടകൾ) അവസ്ഥയിലുള്ള ഇരട്ടകൾ ആണെന്ന് ഡോക്ടർമാർ തിരിച്ചറിയുന്നത്. കഴിഞ്ഞ വർഷം ജൂലൈ ഏഴിന് ജനിച്ച രണ്ട് കുട്ടികളും അഞ്ച് മാസത്തോളം ഐസിയുവിൽ ആയിരുന്നു. ഒടുവിൽ 11 മാസങ്ങൾക്ക് ശേഷം ജൂൺ 8-ന് ഒൻപത് മണിക്കൂർ നീണ്ട സർജറിക്കൊടുവിൽ ഇരുവരെയും വേർപിരിക്കുകയായിരുന്നു. തങ്ങളുടെ ഒന്നാം പിറന്നാൾ കുട്ടികൾ ആശുപത്രിയിൽ വെച്ച് ആഘോഷിക്കുകയും ചെയ്തു.


velby
More from this section
2023-09-21 16:50:00

ഡൽഹി: ട്രാൻസ്ജെൻഡർമാർക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഔട്ട് പേഷ്യന്റ് (ഒ.പി.ഡി)  ഡിപ്പാർട്മെന്റ് ഉദ്ഘാടനം ചെയ്‌ത്‌ ചരിത്രം കുറിച്ചിരിക്കുകയാണ് ഡൽഹിയിലെ റാം മനോഹർ ലോഹ്യ (ആർ.എം.എൽ) ഹോസ്‌പിറ്റൽ.

2023-10-02 18:02:32

ഷാംലി (ഉത്തർ പ്രദേശ്): രണ്ട് നവജാത ശിശുക്കൾ മരിച്ചതിന് പുറമെ ഉത്തർ പ്രദേശിലെ ഷാംലിയിൽ ഒരു വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്‌തു. ഇവരുടെ ക്ലിനിക്കിലെ എയർ കണ്ടിഷണറിൽ നിന്നുമുണ്ടായ തണുപ്പ് താങ്ങാൻ പറ്റാതെയാണ് കുഞ്ഞുങ്ങൾ മരിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

2023-09-06 14:16:16

ചെന്നൈ: റാണിപ്പേട്ടിലെ ചില വ്യാജ അലോപ്പതി ക്ലിനിക്കുകൾക്കെതിരെ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ സെല്ലിൽ പരാതി നൽകിയ എം.ബി.ബി.എസ് ഡോക്ടർക്ക് നേരെ ആക്രമണം. കലവായ് ടൗണിൽ പ്രൈവറ്റ് ക്ലിനിക് നടത്തുന്ന  ഡോ. എസ്. വിഘ്‌നേശ് ആണ് ആക്രമണത്തിന് ഇരയായത്.

2024-01-19 22:39:48

Government Issues Warning to Address Antibiotic Over-Prescription, Mandates Doctors to Include Indication/Reason/Justification in Prescriptions.

2024-01-25 12:13:24

Bengaluru: Rainbow Children's Medicare Limited (RCML), also known as Rainbow Children's Hospital, has officially launched a new 100-bed state-of-the-art spoke hospital at Sarjapur Road, Bengaluru, further strengthening its position as India's leading pediatric multi-specialty hospital chain.

;