Top Stories
ചെന്നൈയിൽ 48 മണിക്കൂറിനിടെ 2 ഡോക്ടർമാർ മരിച്ചു.
2023-12-14 15:25:13
Posted By :  Admin1

ചെന്നൈ: ചെന്നൈയിൽ രണ്ടു ദിവസത്തിനിടെ രണ്ടു ഡോക്ടർമാരെ അവരുടെ  വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മദ്രാസ് മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി പി.ജി.വിദ്യാർത്ഥിയായിരുന്ന ഡോ.മരുതുപാണ്ഡ്യനെ ഡിസംബർ 10 -നും  അയനാവരത്തെ ഇ.എസ്.ഐ ഹോസ്പിറ്റലിലെ ഡോ. സോളൈസാമിയെ ഡിസംബർ 11-ന് ജോലി കഴിഞ്ഞ് മടങ്ങവെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനെത്തുടർന്ന്, ഭാരിച്ച ജോലിഭാരത്തെ ഡോക്ടർമാരും ഡോക്ടർമാരുടെ സംഘടനകളും ചോദ്യം ചെയ്യുകയും സർക്കാർ കടുത്ത തൊഴിൽ ചൂഷണമാണ് ചെയ്യുന്നത് എന്ന് ആരോപിക്കുകയും ചെയ്തു. ഇതുമായി ഡോക്‌ടേഴ്‌സ് അസോസിയേഷൻ ഫോർ സോഷ്യൽ ഇക്വാലിറ്റി (ഡി.എ.എസ്.ഇ) ഒരു പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. ഡി.എ.എസ്.ഇ -യുടെ പ്രസ്താവനയിൽ പറയുന്നു- "30 വയസ്സുള്ള യുവ ഡോക്ടറായ ഡോ. മരുതുപാണ്ഡ്യൻ ഗ്യാസ്ട്രോഇന്റസ്റ്റൈനൽ സർജറി വിഭാഗത്തിൽ പി.ജി നേടിയ ആളായിരുന്നു. അദ്ദേഹത്തെ അദ്ദേഹത്തിന്റെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജോലിഭാരം മൂലം ഹൃദയാഘാതം ഉണ്ടായതാകാം എന്നാണ് സൂചന. മരണകാരണം പരിശോധിക്കാൻ സത്യസന്ധമായ അന്വേഷണവും പോസ്റ്റ്‌മോർട്ടവും നടത്തണം,” അതിൽ പറയുന്നു. ഭാരിച്ച ജോലിഭാരം മൂലമുണ്ടാകുന്ന ശാരീരികവും മാനസികവുമായ പിരിമുറുക്കം നിരവധി യുവ ഡോക്ടർമാരുടെ ജീവൻ അപഹരിക്കുന്നതായി പ്രസ്താവനയിൽ പറയുന്നു. കഠിനമായ തൊഴിൽ ചൂഷണവും മെഡിക്കൽ വിദ്യാർത്ഥികളെ അടിമത്ത തൊഴിലാളികളെപ്പോലെ പരിഗണിക്കുന്നതും തടയാൻ നടപടിയെടുക്കണം. ൨൪ മണിക്കൂർ ഷിഫ്റ്റും ജോലിഭാരവും മരണകാരണമാണോയെന്ന് അന്വേഷിക്കാൻ ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. മാധ്യമ സംഘടനകളുടെ റിപ്പോർട്ടുകൾക്ക് വിരുദ്ധമായി ഡോക്ടർ 36 മണിക്കൂർ തുടർച്ചയായി ജോലി ചെയ്തില്ലെന്ന് എം.എം.സി (മദ്രാസ് മെഡിക്കൽ കോളേജ്) പത്രക്കുറിപ്പിൽ വ്യക്തമാക്കി. ജോലിഭാരം മൂലമാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്ന വാദം തെറ്റാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ മാത്രമേ കൃത്യമായ കാരണം കണ്ടെത്താൻ കഴിയൂ എന്നും എം.എം.സിയുടെ പത്രക്കുറിപ്പിൽ പറയുന്നു.  സി.ആർ.പി.സി സെക്ഷൻ ൧൭൪ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.


velby
;