
മുംബൈ: മുംബൈയിലെ ഗ്ലോബൽ ഹോസ്പിറ്റലിൽ, ഡോ. സമീർ ഗാർഡെ, ഡോ. ചന്ദ്രശേഖർ കുൽക്കർണി, ഡോ. വിശാൽ പിംഗ്ലെ, ഡോ. പ്രശാന്ത് ബൊറാഡെ, ഡോ. ശ്രുതി തപിയാവാല, ഡോ. ഖുശ്ബു ധർമാനി എന്നിവരുടെ നേതൃത്വത്തിലുള്ള സമർപ്പണവും ഉയർന്ന വൈദഗ്ധ്യവുമുള്ള സംഘം ശ്രദ്ധേയമായ ഒരു നേട്ടം കൈവരിച്ചു. ഇന്റർസ്റ്റീഷ്യൽ ശ്വാസകോശ രോഗം ബാധിച്ച 57 വയസ്സുള്ള ഒരു രോഗിയിൽ അവർ വിജയകരമായി ശ്വാസകോശ മാറ്റിവയ്ക്കൽ പ്രക്രിയ നടത്തി. 12 മണിക്കൂറോളമാണ് ഈ ശസ്ത്രക്രിയ നീണ്ട് നിന്നത്. ശസ്ത്രക്രിയയ്ക്ക് മുൻപ് രോഗിക്ക് ഓക്‌സിജൻ ഇല്ലാതെ കുറച്ച് ചുവടുകൾ പോലും നടക്കാൻ ബുദ്ധിമുട്ടായിരുന്നു. ഒപ്പം കഠിനമായ ശ്വാസതടസ്സം നേരിടുകയും ചെയ്‌തിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്കുശേഷം, രോഗിക്ക് മികച്ച പുരോഗതി ഉണ്ടായിട്ടുണ്ട്. ഓക്സിജൻ്റെ സഹായമില്ലാതെ രോഗിക്ക് ഇപ്പോൾ 600 മീറ്റർ സുഖമായി നടക്കാൻ സാധിക്കുന്നുണ്ട്. ഗ്ലോബൽ ഹോസ്പിറ്റൽ ഇന്ത്യയുടെ പടിഞ്ഞാറൻ മേഖലകളിൽ ശ്വാസകോശം മാറ്റിവയ്ക്കുന്നതിൽ അസാധാരണമായ ഫലങ്ങൾ സ്ഥിരമായി നൽകുന്നുണ്ട്. ഈ നേട്ടം അവയവം മാറ്റിവയ്ക്കൽ രംഗത്ത് ഗണ്യമായ പുരോഗതിയെ സൂചിപ്പിക്കുന്നു. സമാനമായ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ നേരിടുന്ന ഒരുപാട് വ്യക്തികൾക്ക് ഇത് പ്രതീക്ഷ നൽകുന്നു. ഇന്റർസ്റ്റീഷ്യൽ ശ്വാസകോശ രോഗം ശ്വാസകോശത്തിലെ ടിഷ്യുകളിൽ പാടുകൾ ഉണ്ടാക്കുന്നു. ഇതിൻ്റെ ഫലമായി ശ്വാസകോശം കഠിനമാവുകയുംശേഷം ശക്തമായ ശ്വാസതടസത്തിലേക്കും നയിക്കുന്നു. അതിനാൽ ഈ ശസ്ത്രക്രിയ ഏറെ കാഠിന്യമേറിയതാണ്. അന്ധേരി നിവാസിയായ വിജയ് സോമൻ ആയിരുന്നു രോഗി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതിന് ശേഷം വിജയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുകയും ചെയ്‌തു. “2021 മുതൽ എൻ്റെ ശ്വസന ബുദ്ധിമുട്ടുകളും പരിമിതമായ ചലനശേഷിയും എൻ്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള എൻ്റെ കഴിവിനെ സാരമായി ബാധിച്ചു. എൻ്റെ അവസ്ഥ മനസ്സിലാക്കി എന്നെ ഒരുപാട് സഹായിച്ച ഡോക്ടർമാരോട് ഞാൻ നന്ദിയുള്ളവനാണ്. എൻ്റെ കുടുംബത്തിൻ്റെ ആശങ്കകൾക്കിടയിലും മെച്ചപ്പെട്ട ജീവിത നിലവാരത്തിനായുള്ള ട്രാൻസ്പ്ലാൻറ് പിന്തുടരുന്നതിൽ ഞാൻ ഉറച്ചുനിന്നു. മെഡിക്കൽ രംഗത്തെ അത്യാധുനിക മുന്നേറ്റങ്ങൾ കണക്കിലെടുത്ത് സമയബന്ധിതമായ ചികിത്സാ ഓപ്ഷനുകൾ ഇപ്പോൾ എളുപ്പത്തിൽ ലഭ്യമായതിനാൽ ഒരു മടിയും കൂടാതെ എല്ലാവരും ഒരു ട്രാൻസ്പ്ലാൻറ് ആത്മവിശ്വാസത്തോടെ തിരഞ്ഞെടുക്കണം." ശസ്ത്രക്രിയക്ക് ശേഷം വിജയുടെ വാക്കുകൾ. കൃത്യമായ ആസൂത്രണം, മെഡിക്കൽ ടീമുകൾ തമ്മിലുള്ള കൃത്യമായ ഏകോപനം, പരേലിലെ ഗ്ലോബൽ ഹോസ്പിറ്റലിലെ അത്യാധുനിക സൗകര്യങ്ങളുടെ ലഭ്യത എന്നിവ ഹെൽത്ത് കെയർ ടീമിൻ്റെ വൈദഗ്ധ്യവും പ്രതിബദ്ധതയും അടിവരയിടുന്നു. ഇതുവഴി ഇന്റർസ്റ്റീഷ്യൽ ശ്വാസകോശ രോഗം പോലുള്ള അപകടകരമായ രോഗങ്ങൾ നേരിടുന്ന രോഗികൾക്ക് ശ്വാസകോശം മാറ്റിവയ്ക്കൽ പ്രക്രിയ പോലുള്ള നൂതനമായ ചികിത്സകളിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കും.
ഭോപ്പാൽ: ഹമീദിയ ഹോസ്പിറ്റലിലെ നവജാത ശിശു സംരക്ഷണ യൂണിറ്റിൽ വെച്ച് ജൂണിയർ പീഡിയാട്രീഷ്യൻ ഡോക്ടർക്ക് നേരെ അക്രമം. ഒരു കുഞ്ഞിൻറെ ബന്ധുവാണ് 26-കാരനായ ഡോക്ടറെ ആക്രമിച്ചത്.
ന്യൂ ഡൽഹി: ഇൻസ്റ്റിറ്റ്യൂഷണൽ അല്ലെങ്കിൽ കോളേജ് തലത്തിലുള്ള കൗൺസിലിംഗ് വഴി എം.ബി.ബി.എസ് കോഴ്സിന് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പ്രവേശനം നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) പരിശോധിച്ചതിന് ശേഷം റദ്ദാക്കുമെന്ന് എൻ.എം.സി-യുടെ അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ബോർഡ് (യു.ജി.എം.ഇ.ബി) അറിയിച്ചു.
ജയ്‌പൂർ (രാജസ്ഥാൻ): ജയ്‌പൂരിലെ കൺവാടിയ ഹോസ്പിറ്റലിൽ ഡ്യൂട്ടിക്കിടെ അനസ്തേഷ്യ കുത്തി വെച്ച് ലേഡി ഡോക്ടർ (27) ആത്മഹത്യ ചെയ്‌തു.
ലുധിയാന (പഞ്ചാബ്): ലുധിയാനയിലെ ഷഹീദ് ഭഗത് സിംഗ് നഗറിലെ ഡോക്ടർ ദമ്പതികളുടെ വസതിയിൽ നടന്ന കവർച്ചയ്ക്ക് ഏകദേശം രണ്ട് മാസത്തിന് ശേഷം കൗതുകകരമായ വഴിത്തിരിവ്.
ഭുബനേശ്വർ: ഒഡീഷയിലെ ബരിപാഡ ടൗണിലെ പണ്ഡിറ്റ് രഘുനാഥ് മുർമു മെഡിക്കൽ കോളേജ് ആശുപത്രിയിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിയെ (ഹൗസ് സർജൻ) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.