Top Stories
കുഞ്ഞിന് മരുന്ന് മാറി നൽകി; മെഡിക്കൽ സ്റ്റോറിനെതിരെ പ്രതിഷേധം ശക്തം
2025-03-15 15:41:03
Posted By :  Admin1

കണ്ണൂർ : കണ്ണൂരിൽ മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് മാറി നൽകിയതിനെ തുടർന്ന് എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ. ബന്ധുക്കളുടെ പരാതിയിൽ പഴയങ്ങാടി ഖദീജ മെഡിക്കൽസിനെതിരെ കേസെടുത്തു. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽസിന്റെ ഭാഗത്തുനിന്നും ഇതുവരെ കാര്യമായ പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല. മെഡിക്കൽ സ്റ്റോർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൂട്ടിക്കുകയും നാട്ടുകാർ ഉൾപ്പെടെ പ്രതിഷേധ പ്രകടനവുമായി മെഡിക്കൽ ഷോറൂം എതിരെ രംഗത്ത് എത്തിയിരിക്കുകയുമാണ് ഇപ്പോൾ.

 

മരുന്ന് മാറിയതിനെ തുടർന്ന് കരളിൻ്റെ പ്രവർത്തനം തകരാറിലായ പിഞ്ചു കുഞ്ഞ് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. പനി ബാധിച്ച് പഴയങ്ങാടിയിലെ ക്ലിനിക്കിൽ ചികിത്സ തേടിയ കുഞ്ഞിന് ഡോക്ടർ കാൽപോൾ സിറപ്പിനുള്ളെ കുറിപ്പ് നൽകിയിരുന്നു.എന്നാൽ സിറപ്പിന് പകരം മെഡിക്കൽ സ്റ്റോറിൽ നിന്ന് നൽകിയത് കാൽപോൾ ഡ്രോപ്പ് ആണ്. മരുന്ന് ഓവർഡോസായതിനെ തുടർന്നാണ് കുഞ്ഞിൻ്റെ കരളിൻ്റെ പ്രവർത്തനം തകരാറിലായി ഗുരുതരാവസ്ഥയിലായത്. എന്നാൽ കുഞ്ഞിന്റെ സ്ഥിതിയിൽ ഇപ്പോൾ നേരിയ പുരോഗതിയുണ്ട് എന്ന് ആസ്റ്റർ മിംസ് അധികൃതർ പറയുന്നു.

 

രണ്ട് ദിവസം കൊടുത്തപ്പോഴേക്കും മരുന്ന് തീർന്നതോടെ രക്ഷിതാക്കൾക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് മരുന്ന് മാറി നൽകിയ കാര്യം മനസിലാകുന്നത്. ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം കുഞ്ഞിന്റെ ലിവർ ടെസ്റ്റ് ചെയ്തു. തുടർന്നാണ് കുഞ്ഞിന്റെ നില ഗുരുതരമാണെന്ന് മനസിലായതെന്നും പിതാവ് പറയുന്നു. സംഭവത്തില്‍ മരുന്ന് ഷോപ്പിലെ ജീവനക്കാരുടെ വീഴ്ചയാണെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷം കണ്ണൂര്‍ അസിസ്റ്റന്റ് കണ്‍ട്രോള്‍ റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ബാക്കിയുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുക.

 

 


velby
More from this section
2025-04-23 18:59:37

Tamil Nadu Government Doctors Express Disappointment Over Health Budget

 

2024-04-06 14:21:53

ഇന്ത്യയിലെ പ്രമുഖ ആശുപതികൾ പലരും കയ്യൊഴിഞ്ഞ കോൺട്രോസർക്കോമാ ബാധിച്ച യുവാവിന് കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ മികവിൽ അത്യഅപൂർവ്വ ശസ്ത്രക്രിയയിലൂടെ ആശ്വാസം.

2025-02-07 18:36:31

Two Doctors Suspended in Sopore Over Alleged Medical Negligence

 

2023-07-06 18:56:14

എറണാകുളം: കേരള സമൂഹത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഡോക്ടർ വന്ദനയുടെ മരണത്തിൻറെ മുറിവ്  ഉണങ്ങുന്നതിന്  മുൻപ് വീണ്ടും ഡോക്ടർക്ക് നേരെ ആക്രമണം. എറണാകുളം ജനറൽ ആശുപത്രിയിൽ ഇക്കഴിഞ്ഞ  ശനിയാഴ്ച്ച പുലർച്ചെ ആയിരുന്നു സംഭവം. ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന ഡോക്ടർ ഹാരിഷ് മുഹമ്മദ് (25) ആണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച്ച പുലർച്ചെ 1.30നു ഡ്യൂട്ടി  സമയത്തിനിടെ ലഭിച്ച ഇടവേളയിൽ ആശുപത്രിയിലെ കഫെറ്റീരിയയിൽ പോയതായിരുന്നു യുവ ഡോക്ടർ.

2025-02-28 18:14:56

Kerala Doctors Successfully Reattach Severed Hand in Marathon Surgery

 

;