Top Stories
17 വർഷത്തെ പ്രാക്റ്റീസിന് ശേഷം ഗുവാഹത്തിയിൽ വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്‌തു.
2023-09-07 12:29:32
Posted By :  Admin1

ഗുവാഹത്തി: ഗുവാഹത്തിയിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ. ഇതിലെ ഏറ്റവും ഞെട്ടിക്കുന്ന കാര്യം 17 വർഷമായി ഇദ്ദേഹം എം.ബി.ബി.എസ് ഡോക്ടറായി പ്രാക്റ്റീസ് ചെയ്യുന്നു! പരമേശ്‌ ചക്രവർത്തി (63) ആണ് ഇത്രയും കാലം എല്ലാവരെയും കബളിപ്പിച്ച ആ വ്യാജ ഡോക്ടർ. ഗുവാഹത്തിയിലെ ജ്യോതികുച്ചിയിൽ ഇയാൾക്ക് ഒരു ക്ലിനിക് ഉണ്ട്. "ചാരു ലക്ഷ്‌മി ആയുഷ് മെഡിക്കൽ ഫാർമസി" എന്ന് പേരിട്ടിരിക്കുന്ന ഈ ക്ലിനിക്കിലാണ് ഇദ്ദേഹം വർഷങ്ങളായി ജോലി ചെയ്‌തത്‌. ഇയാൾക്ക് വ്യക്‌തമായ ഒരു മെഡിക്കൽ ഡിഗ്രിയും ഇല്ലെന്ന് പോലീസ് പറഞ്ഞു. ഫാറ്റാസിൽ പോലീസ് സ്റ്റേഷനിൽ ഒരു ഡോക്ടർ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് ഇയാളെക്കുറിച്ച് അന്വേഷിക്കുന്നത്. ആസ്സാം കൗൺസിൽ ഓഫ് മെഡിക്കൽ രെജിസ്ട്രേഷനുമായി ബന്ധപ്പെട്ടപ്പോൾ ഇയാൾ ഉപയോഗിച്ച രെജിസ്ട്രേഷൻ നമ്പർ മറ്റൊരാളുടേതായിരുന്നു എന്ന് പോലീസിന് മനസ്സിലായി. ഇതിന് പുറമെ ഗവൺമെന്റുമായി രജിസ്റ്റർ ചെയ്യാത്ത മറ്റൊരു ഫാർമസി കൂടി ഇയാൾ നടത്തുന്നുണ്ടെന്ന് പോലീസ് കണ്ടെത്തി. ശേഷം വ്യാജ ഡോക്ടറുടെ ക്ലിനിക്കിൽ പോലീസ് റൈഡ് നടത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 420 (വഞ്ചനയും സത്യസന്ധതയില്ലാതെ വസ്തുവകകൾ കൈമാറാനും പ്രേരിപ്പിക്കൽ), സെക്ഷൻ 419 (മറ്റൊരാളായി അഭിനയിച്ച് തട്ടിപ്പ് നടത്തൽ), സെക്ഷൻ 468 (വഞ്ചനയ്ക്കായി വ്യാജരേഖ ചമയ്ക്കൽ), സെക്ഷൻ 471 (ഒരു വ്യാജ രേഖ യഥാർത്ഥമായി ഉപയോഗിക്കൽ) എന്നിവ പ്രകാരമാണ് പോലീസ് ഇയാൾക്കെതിരെ കേസ് എടുത്തത്. "ഇയാൾ നഗരത്തിലെ ഒരു ക്ലിനിക്കിൽ ജോലി ചെയ്യുകയായിരുന്നു. ഈ വ്യക്തി വ്യാജ യോഗ്യതകളോടെ പ്രാക്ടീസ് ചെയ്യുന്നതായി എനിക്ക് വിവരം ലഭിച്ചിരുന്നു. ഈ വ്യാജ ഡോക്ടർ ഉപയോഗിച്ചിരുന്ന രജിസ്ട്രേഷൻ നമ്പർ ആയ  4386 1967-ൽ ദിബ്രുഗഢിലെ അസം മെഡിക്കൽ കോളേജിലെ മൈഥിലി മിസ് കലാതറിൻ്റെ  പേരിൽ രജിസ്റ്റർ ചെയ്‌തതാണ്‌. അത് ദേശീയ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റിൽ എളുപ്പത്തിൽ പരിശോധിക്കാവുന്നതാണ്." പരാതി നൽകിയ ഡോക്റ്ററുടെ വാക്കുകൾ. ഇയാളുടെ ചേംബറിൽ നിന്ന് നിരവധി ആക്ഷേപകരമായ രേഖകൾ പിടിച്ചെടുത്തതായും മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതായും പോലീസ് അറിയിച്ചു. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.

 


velby
More from this section
2024-03-25 19:25:30

Gurugram: Deshhit Foundation, in partnership with Artemis Hospital Gurugram, hosted a workshop aimed at raising awareness about tuberculosis prevention and causes. The event, held in commemoration of World TB Day under the theme "Towards Victory in TB," featured presentations by healthcare professionals including Dr. Arun Chaudhary Kotaru, Dr. Dheeraj Batheja, Dr. Sheeba Biswal, Dr. Vivek Gupta, and CSR Lead Dr. Sujata Soy, among others.

2024-01-08 17:13:51

ന്യൂ ഡൽഹി: അഞ്ചു വയസ്സുകാരിയിൽ "അവേക്ക്" ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ ചെയ്‌ത്‌ ചരിത്രം കുറിച്ചിരിക്കുകയാണ് ഡൽഹി എയിംസിലെ ഡോക്ടർമാർ.

2023-10-13 18:44:33

ബാംഗ്ലൂർ: തൻ്റെ ട്വിറ്റർ അക്കൗണ്ട് പിൻവലിച്ചതിനെ ചോദ്യം ചെയ്‌ത്‌ മലയാളി ഡോക്ടറായ ഡോ. സിറിയാക് എബി ഫിലിപ്‌സ് നൽകിയ ഹർജി കർണാടക ഹൈക്കോടതി പരിഗണിച്ചു.

2023-12-18 14:04:58

ന്യൂ ഡൽഹി: ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ഇ-സിഗരറ്റുകളെ പുകയിലയ്ക്ക് സമാനമായി പരിഗണിക്കാനും എല്ലാ ഫ്‌ലാവറുകൾക്കും  നിരോധനം ഏർപ്പെടുത്താനും സർക്കാരുകളോട് ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ഇന്ത്യൻ ഡോക്ടർമാർ. 

2025-02-08 14:12:27

Punjab and Haryana High Court Criticizes Doctors' Illegible Handwriting

;