Top Stories
ജില്ലാ മെഡിക്കൽ ഓഫീസർ നടത്തുന്ന പ്രചാരണം തെറ്റെന്ന് കെ.ജി.എം.ഒ.എ.
2023-12-13 19:12:21
Posted By :  Admin1

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഒരു മുന്നറിയിപ്പും കൂടാതെ 12 ഡോക്ടർമാരെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ നടത്തിയ പ്രചാരണം തെറ്റെന്ന് കെ.ജി.എം.ഒ.എ. മ​ഞ്ചേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് താ​ൽ​ക്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ അ​രീ​ക്കോ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ട​ക്ക​മു​ള്ള ചി​ല ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യി​ട്ടു​ള്ള​ത് ജ​ന​റ​ൽ ഡോ​ക്ട​ർ​മാ​രെ ആ​ണെ​ന്നും സ്പെ​ഷ​ലി​സ്റ്റു​ക​ളെ ആ​രെ​യും മാ​റ്റി​യി​ട്ടി​ല്ലെ​ന്നുമായിരുന്നു ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞിരുന്നത്. എന്നാൽ ഇത്  വ​സ്തു​താ വി​രു​ദ്ധ​ പ്ര​ചാര​ണമാണ് എന്നാണ് കെ.ജി.എം.ഒ.എ പറഞ്ഞത്. ജില്ലാ മെഡിക്കൽ ഓഫീസറിന് മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെക്കുറിച്ച് യാതൊരു ധാരണയില്ലെന്നും വ്യക്തമല്ലാത്ത, തെറ്റിദ്ധാരണകൾ ഉളവാക്കുന്ന റിപ്പോർട്ടുകളാണ് മേലധികാരികൾക്കും പൊതുജനങ്ങൾക്കും കൊടുക്കുന്നതെന്ന് കെ.ജി.എം.ഒ.എ വിമർശിച്ചു.


velby
More from this section
2024-07-23 19:41:23

The need of the hour is to ensure timely diagnosis and treatment. We should be able to test for Nipah locally without delays," he asserted.

2024-02-08 11:46:53

ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ വൈദ്യപരിശോധനയ്ക്കിടെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സന്ദീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച കേരള ഹൈക്കോടതി തള്ളി.

2024-01-25 12:06:16

Kochi: Next week, 7,000 doctors will be arriving in Kochi from various parts of the country. In addition to them, there will be 3,000 individuals representing their families and various company delegates.

2023-05-10 21:14:30

കൊട്ടാരക്കര താലൂക്ക് ആശുപത്രയിൽ വെച്ച് ഡ്യൂട്ടിക്കിടെ നടന്ന ഡോ. വന്ദന ദാസിന്റെ ക്രൂരമായ കൊലപാതകത്തിൽ
അഗാധമായ ദുഖവും വേദനയും രേഖപ്പെടുത്തുന്നു.

അതോടൊപ്പം തന്നെ ഇതിനു വഴിയൊരുക്കിയ പോലീസിൻ്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകളിൽ ശക്തമായി പ്രധിഷേധിക്കുന്നു.
ഈ വിഷയത്തിൽ അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കെതിരെ സത്വര നടപടികൾ എടുക്കണമെന്ന് സർക്കാരിനോട് ശക്തിയായി ആവശ്യപ്പെടുന്നു.

2023-11-18 19:06:25

കണ്ണൂർ: കഴിഞ്ഞ നാല് മാസമായി മുടങ്ങിക്കിടക്കുന്ന സ്റ്റൈപ്പൻഡ് നൽകണമെന്നാവശ്യപ്പെട്ട് കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാർ തിങ്കളാഴ്ച പ്രതിഷേധ സമരം നടത്തി. 

;