Top Stories
അന്താരാഷ്ട്ര അവാർഡ് കരസ്ഥമാക്കി മംഗളൂരു ഡോക്ടർ.
2023-09-22 14:33:29
Posted By :  Admin1

മംഗളൂരു: പേരു കേട്ട ഒരു അന്താരാഷ്ട്ര അവാർഡ് കരസ്ഥമാക്കി മെഡിക്കൽ ലോകത്തിന് അഭിമാനം ആയിരിക്കുകയാണ് മംഗളൂരു യെനെപോയ മെഡിക്കൽ കോളേജിലെ ഡോ. അതുൽ കാമത്ത്. യൂറോപ്യൻ സൊസൈറ്റി ഓഫ് കാറ്ററാക്ട് ആൻഡ് റിഫ്രാക്ടിവ് സർജൻസ് ട്രെയിനീ ബർസറി അവാർഡ് ആണ് ഡോ. അതുൽ സ്വന്തമാക്കിയത്. നേത്രരോഗം തടയാൻ ഐ.സി.യു നഴ്സിംഗ് സ്റ്റാഫിനെ പരിശീലിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പഠനത്തിനാണ് അവാർഡ് ലഭിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 8 മുതൽ 12 വരെ ഓസ്ട്രിയയിലെ വിയന്നയിൽ വെച്ച് നടന്ന ഇ.എസ്.സി.ആർ.എസ്സിൻ്റെ (യൂറോപ്യൻ സൊസൈറ്റി ഓഫ് കാറ്ററാക്ട് ആൻഡ് റിഫ്രാക്ടിവ് സർജൻസ്) നാല്‌പ്പത്തിയൊന്നാമത്തെ കോൺഗ്രസിലാണ് ഡോക്ടർ തൻ്റെ പേപ്പർ അവതരിപ്പിച്ചത്. "ലോകമെമ്പാടുമുള്ള ഒഫ്താൽമോളജിസ്റ്റുകൾ ഈ കോൺഫറൻസിൽ അപേക്ഷിക്കുകയും പങ്കെടുക്കുകയും ചെയ്‌തു. ഈ വർഷം 15,000 നേത്രരോഗ വിദഗ്ധരും 5,000 അനുബന്ധ ആരോഗ്യ സ്റ്റാഫുകളും ഉൾപ്പെടെ 20,000 വിദഗ്ധർ ഇതിൽ പങ്കെടുത്തു. ഈ പഠനം ഞാൻ നടത്തിയത് ഒഫ്താൽമോളജിസ്റ്റായ എൻ്റെ ഭാര്യ ഡോ. അഥിതി പായ്‌ക്കൊപ്പമാണ്. ബറോഡ മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ആയ ഡോ. ഇന്ദ്രവൻ വാസവയുടെ ഗൈഡൻസിലുമാണ് ഈ പഠനം ചെയ്‌തത്‌. കോവിഡ് 19-ൻറെ രണ്ടാം തരംഗത്തിനിടെയായിരുന്നു ഈ പഠനം നടത്തിയത്. അന്ന് ഒരുപാട് രോഗികളെ ഐ.സീ .യുവിലും വെന്റിലേറ്ററിലും മറ്റും ആക്കിയിരുന്നു. ഡോ. അതുലിൻ്റെ വാക്കുകൾ. "മിക്ക രോഗികൾക്കും ലാഗോഫ്താൽമോസ് പോലുള്ള ഗുരുതരമായ നേത്ര പ്രശ്‌നങ്ങൾ ഉണ്ടാകാൻ തുടങ്ങിയത് ഞങ്ങൾ ശ്രദ്ധിച്ചു. ഇത് കാരണം കൺപോളകൾ പൂർണമായും അവർക്ക് അടക്കാൻ പറ്റുന്നില്ല. ഇതുമൂലം രോഗികൾക്ക് കോർണിയയുടെ വീക്കം ആയ കെരാറ്റിറ്റിസ് എക്സ്പോഷർ ഉണ്ടാകുന്നു. സ്ഥിരമായ അന്ധതയ്ക്കുള്ള കാരണങ്ങളിലൊന്നാണിത്. രോഗികളുടെ കണ്ണുകളിൽ നിന്നും വെള്ളം വരാനും കണ്ണുകൾക്ക് ചുവപ്പ് നിറം ആവുകയും ചെയ്‌തിരുന്നു. ഈ അവസ്ഥകളെല്ലാം നേരത്തെ കണ്ടുപിടിക്കുകയും ഉടനടി ചികിത്സ നൽകുകയും ചെയ്താൽ പഴയപടിയാക്കാവുന്നതാണ്. എന്നാൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണം വളരെ കൂടുതലായതിനാൽ, കണ്ണിലെ പ്രശ്‌നങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാതെ പോയി. രോഗികൾ സുഖം പ്രാപിച്ച ശേഷവും അവർക്ക് കുറച്ച് നേത്രരോഗങ്ങൾ ഉണ്ടായിരുന്നു. അതിനാൽ, ഒരു പഠനം നടത്തുകയും വഡോദരയിലെ 20 നഴ്‌സിംഗ് സ്റ്റാഫുകൾ അതിൻ്റെ  ഭാഗമാകുകയും ചെയ്തു. നേത്ര പരിചരണം, അപകട സൂചനകൾ മനസ്സിലാക്കുക, എന്തെങ്കിലും കണ്ടാൽ നേത്രരോഗവിദഗ്ധനെ അറിയിക്കുക തുടങ്ങിയ കാര്യങ്ങളിൽ 30 ദിവസത്തെ പരിശീലനം ഇവർക്ക് നൽകി. ഇതിൻ്റെ ഫലമായി ഞങ്ങൾ ഉടൻ തന്നെ 2.5 മടങ്ങ് പുരോഗതി കാണുകയും നേത്ര പ്രശ്നങ്ങൾ ഗണ്യമായി കുറയുകയും ചെയ്തു. പഠനം പ്രസക്തമാണ്, നേത്രരോഗം തടയുന്നതിന് നഴ്‌സുമാരെ പരിശീലിപ്പിക്കാൻ ലോകത്ത് ഒരു സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ ആവശ്യമാണ്." ഡോ. അതുൽ കൂട്ടിച്ചേർത്തു.


velby
More from this section
2024-03-09 12:25:27

A doctor from the Postgraduate Institute of Medical Education and Research (PGIMER) has developed a new patented pin for skeleton traction, aimed at providing accident victims with long-bone fractures a less painful recovery.

2024-03-11 11:15:07

On Tuesday, a doctor who works as a tutor at a government-run medical college lodged a complaint with Ahmedabad's Detection of Crime Branch (DCB), accusing her ex-boyfriend of defrauding her of Rs 28 lakh.

2024-04-04 13:30:00

New Delhi: The National Medical Commission's internal panel is considering endorsing only "ethical" advertisements by corporate hospitals, aligning with the guidelines outlined in the Professional Conduct of Registered Medical Practitioners regulations issued in August 2023, which were later withdrawn amid protests by the Indian Medical Association.

2023-08-04 19:23:30

ഭുബനേശ്വർ: കടുത്ത പോരാട്ടത്തിനൊടുവിൽ ജനന സമയത്ത് വെറും 560 ഗ്രാം മാത്രം ഭാരമുള്ള ഒരു ആൺകുഞ്ഞിൻറെ ജീവൻ രക്ഷിച്ച് മെഡിക്കൽ ലോകത്തിന് അഭിമാനം ആയിരിക്കുകയാണ് ഒഡിഷ സം ഹോസ്പിറ്റലിലെ ഡോക്ടർമാർ.

2023-07-22 14:29:19

New Delhi: Opposing the appointment of non-medical graduates as faculty in medical colleges, 
doctors across the country have started raising their voices.

 

;