Top Stories
560 ഗ്രാം മാത്രം തൂക്കമുള്ള കുഞ്ഞിന് പുതുജീവൻ നൽകി ഒഡിഷയിലെ സം ഹോസ്പിറ്റൽ.
2023-08-04 19:23:30
Posted By :  Admin1

ഭുബനേശ്വർ: കടുത്ത പോരാട്ടത്തിനൊടുവിൽ ജനന സമയത്ത് വെറും 560 ഗ്രാം മാത്രം ഭാരമുള്ള ഒരു ആൺകുഞ്ഞിൻറെ ജീവൻ രക്ഷിച്ച് മെഡിക്കൽ ലോകത്തിന് അഭിമാനം ആയിരിക്കുകയാണ് ഒഡിഷ സം ഹോസ്പിറ്റലിലെ ഡോക്ടർമാർ. അതും ഈ കേസിനെ വ്യത്യസ്തമാക്കുന്നത് ഈ കുട്ടി ജനിച്ചത് അമ്മയുടെ ആറു മാസത്തെ ഗർഭത്തിനൊടുവിൽ ആണ്, അതായത് മാസം തികയാത്ത കുട്ടി. ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ വഴിയാണ് ഈ കുട്ടി ജനിച്ചത്. ഇൻ വിട്രോ എന്നാൽ ശരീരത്തിന് പുറത്ത് എന്നാണർത്ഥം. ഒരു സ്ത്രീയുടെ അണ്ഡവും പുരുഷന്റെ ബീജവും അംഗീകാരം ഉള്ള ഏതെങ്കിലും ലബോറട്ടറിയിൽ വെച്ച് ചേർക്കുന്ന പ്രക്രിയക്കാണ് ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ എന്ന് പറയുന്നത്. സിസ്സേറിയൻ വഴിയായിരുന്നു കുട്ടി ജനിച്ചത്. എന്നാൽ ഭാരം തീരെ കുറവായത് കുഞ്ഞിൻറെ അവസ്ഥ ഗുരുതരമാക്കി. മാസം തികയുന്നതിനു മുമ്പുള്ള ജനനത്തിന്റെ എല്ലാ സങ്കീർണതകളും ഉള്ളതിനാൽ ഞങ്ങൾ കുഞ്ഞിനെ ഉടൻ തന്നെ നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ ഇൻവേസിവ് വെന്റിലേഷനിൽ പ്രവേശിപ്പിച്ചു, ”ഹോസ്പിറ്റലിലെ നിയോനറ്റോളജി വിഭാഗം മേധാവി ഡോ. ദേബാശിഷ് ​​നന്ദ പറഞ്ഞു. നാല് മാസത്തോളം കുഞ്ഞിനെ വെന്റിലേറ്ററിൽ കിടത്തേണ്ടി വന്നു. കാരണം ഇത്തരത്തിലുള്ള കുഞ്ഞുങ്ങൾ രക്ഷപെടാൻ ഉള്ള സാധ്യത 50 ശതമാനത്തിന് താഴെ മാത്രമാണ്. നിരന്തര പരിശ്രമത്തിലൂടെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ തങ്ങൾക്ക് കഴിഞ്ഞു എന്നത് വലിയ കാര്യമാണെന്ന് ഡോ. ദേബാശിഷ് ​​നന്ദ അറിയിച്ചു. ഡോ.നന്ദയെ കൂടാതെ കുഞ്ഞിനെ ചികിത്സിച്ച നിയോനറ്റോളജിസ്റ്റുകളുടെ സംഘത്തിൽ ഡോ. രത്തൻ കുമാർ ദാസ്, ഡോ. ബിജയ് കുമാർ, ഡോ. ബിനീത് പാണിഗ്രഹി, ഡോ. ഭാബാഗ്രാഹി മല്ലിക്, ഡോ. കൽപിത സാഹു, ഡോ. പായൽ പ്രധാൻ, ഡോ. ദേബി പ്രസാദ് സാഹു,  ഡോ. ഭാഗ്യശ്രീ മോഹപത്ര, ഡോ. എസ്. മനീഷ.  എന്നിവരും ഉൾപ്പെടുന്നു. "ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മറ്റ് പാരാ-മെഡിക്കുകളുടെയും സംഘം കുഞ്ഞിനെ നന്നായി പരിപാലിച്ചു," ഡോ. നന്ദ പറഞ്ഞു. ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. പുഷ്പരാജ് സാമന്തസിൻഹാർ ആവശ്യമായ എല്ലാ സാങ്കേതിക പിന്തുണകളും നൽകിയത് കുഞ്ഞിൻറെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. കുഞ്ഞിന്റെ മാതാപിതാക്കൾ ഏറെ സന്തോഷത്തിലാണെന്നും അവർ ആശുപത്രിയോടും ഡോക്ടര്മാരോടും നന്ദി അറിയിച്ചിട്ടുണ്ടെന്നും ഡോ. നന്ദ അറിയിച്ചു.


velby
;