Top Stories
റോബോട്ടിക് ശസ്ത്രക്രിയകളിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി സ്പർശ് ഹോസ്‌പിറ്റൽ .
2023-11-18 19:13:26
Posted By :  Admin1

ബംഗളൂരു: 50 ഡാവിഞ്ചി റോബോട്ടിക് ശസ്ത്രക്രിയകൾ പൂർത്തിയാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് ബംഗളൂരുവിലെ സ്പർശ് ഹോസ്‌പിറ്റൽ. ഡാവിഞ്ചി റോബോട്ടിക് സർജിക്കൽ സിസ്റ്റം മെഡിക്കൽ ട്രീട്മെന്റിൻ്റെ   ഭാവിയെ തന്നെ  മാറ്റിമറിച്ചു കൊണ്ട് മുന്നേറുകയാണ്. മികച്ച വേഗതയും കൃത്യതയും ആണ് ഈ ശസ്ത്രക്രിയയുടെ ഏറ്റവും വലിയ പ്രത്യേകത. വൃക്ക, മൂത്രാശയം, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവയുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ നടപടിക്രമങ്ങളിൽ ഡാവിഞ്ചി റോബോട്ടിക് സിസ്റ്റത്തിന്റെ ഫലപ്രാപ്തി ചൂണ്ടിക്കാട്ടി സ്പർശ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയാവിദഗ്ധനുമായ ഡോ. അവിനാശ് ടി. എസ്. ഈ നൂതന സാങ്കേതിക വിദ്യയുടെ പ്രയോജനങ്ങൾ കൂടുതൽ രോഗികളിലേക്ക് വ്യാപിപ്പിക്കാനാണ് ആശുപത്രി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്പർഷ് ഹോസ്പിറ്റലിലെ ഗൈനക് എൻഡോസ്കോപ്പിയിൽ സ്പെഷ്യലൈസ് ചെയ്ത ഡോ. പത്മലത വി.വി, ഡാവിഞ്ചിയുടെ റോബോട്ടിക് സർജറി പ്രദാനം ചെയ്യുന്ന കൃത്യതയെക്കുറിച്ചും വേഗതയെക്കുറിച്ചും എടുത്തു പറയുന്നു. പ്രത്യേകിച്ച് ഗുരുതരമായ ശസ്ത്രക്രിയകളിൽ വേഗത്തിൽ സുഖം പ്രാപിക്കാൻ ആഗ്രഹിക്കുന്ന ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഇത് പ്രയോജനകരമാണെന്ന് അവർ പറയുന്നു. ഡാവിഞ്ചി റോബോട്ടിക് സർജറിയിലൂടെ ക്യാൻസർ ചികിത്സയിൽ ഗണ്യമായ വേദന കുറയ്ക്കുന്നതായി സർജിക്കൽ ഓങ്കോളജി മേധാവി ഡോ. ദിനേശ് എം.ജി ചൂണ്ടിക്കാട്ടുന്നു. ഇത് ഏറെ ഗുണകരമാണെന്നും ഒപ്പം ശസ്ത്രക്രിയയുടെ ബുദ്ദിമുട്ടുകൾ രോഗികൾ അധികം അറിയേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.


velby
More from this section
2023-11-23 11:51:20

കൊൽക്കത്ത: സർക്കാർ ഉടമസ്ഥതയിലുള്ള നിൽ സിർകാർ മെഡിക്കൽ കോളേജ് ആശുപത്രി (എൻ.ആർ.എസ്) പരിസരത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജൂണിയർ ഡോക്ടർമാരെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതിന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു.

2023-10-21 12:20:16

മുംബൈ: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചെന്നാരോപിച്ച് ബാന്ദ്രയിലെ പ്രമുഖ ഡെർമറ്റോളജിസ്റ്റ് ഡോ. റൂബി ടണ്ടനെ ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ബാന്ദ്ര വെസ്റ്റിലെ ലിങ്കിംഗ് റോഡിൽ ഉള്ള 198-ലെ ഷിഫ വെൽനസ് ക്ലിനിക്കിൽ ആണ് ഡോ. ടണ്ടൻ പ്രവർത്തിക്കുന്നത്.

2023-08-08 13:05:18

പൂനെ: ഒരു വലിയ റോഡപകടത്തിൽ പെട്ട 30 വയസ്സുള്ള പുരുഷനെ ബാനറിലെ മണിപ്പാൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ വിജയകരമായി ചികിത്സിച്ച്‌ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നു. അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ അർധരാത്രിയോടെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു.

2023-08-26 14:47:11

തെലങ്കാന: രുത് ജോൺ കൊയ്യാല (29) എന്ന തെലങ്കാന ഡോക്ടർ പി.ജി മെഡിക്കൽ സീറ്റ് നേടുന്ന ഇന്ത്യയിലെ ആദ്യ ട്രാസ്‌ജെൻഡർ ഡോക്ടറായി മാറി. തൻ്റെ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി രണ്ടു വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് രുത് ജോൺ പി.ജി മെഡിക്കൽ സീറ്റ് സ്വന്തമാക്കിയത്.

2024-03-11 18:52:59

Last Saturday, tragedy struck at Yanbacoochie Falls in Lamington National Park when Ujwala Vemuru, a recent medicine graduate and young Indian-Australian woman in her twenties, lost her life while trekking with friends.

;