
മുംബൈ: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചെന്നാരോപിച്ച് ബാന്ദ്രയിലെ പ്രമുഖ ഡെർമറ്റോളജിസ്റ്റ് ഡോ. റൂബി ടണ്ടനെ ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ബാന്ദ്ര വെസ്റ്റിലെ ലിങ്കിംഗ് റോഡിൽ ഉള്ള 198-ലെ ഷിഫ വെൽനസ് ക്ലിനിക്കിൽ ആണ് ഡോ. ടണ്ടൻ പ്രവർത്തിക്കുന്നത്. നടൻ അമിത് ടണ്ടനാണ് ഇവരുടെ ഭർത്താവ്. നിരവധി സെലിബ്രിറ്റികൾ ഡോ. ടണ്ടൻ്റെ ക്ലയന്റുകൾ ആണ്. ഡോ ടണ്ടൻ്റെ ബിരുദം വ്യാജമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊണ്ട് പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തിയാണ് പോലീസിൽ പരാതി നൽകിയത്. ശേഷം ഖാറിലെ എച്ച്/വെസ്റ്റ് വാർഡിലെ ബി.എം.സി മെഡിക്കൽ ഓഫീസറായ ഡോ.ദീപക് ചവാന് പോലീസ് കത്ത് കൈമാറി. തുടർന്ന് ഡോ.ചവാനും സംഘവും മഹാരാഷ്ട്ര മെഡിക്കൽ കൗൺസിലുമായി ബന്ധപ്പെടുകയായിരുന്നു. അന്വേഷണത്തിൽ ഡോ. ടണ്ടൻ മഹാരാഷ്ട്ര മെഡിക്കൽ കൗൺസിലുമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ബാന്ദ്ര പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്ടർ പ്രദീപ് കെർക്കറിൻ്റെ നേതൃത്വത്തിൽ പോലീസിന്റെയും ബി.എം.സിയുടെയും സംയുക്ത സംഘം ക്ലിനിക്കിലെത്തി ഡോ. ടണ്ടനെയും അവരുടെ ഭർത്താവിനെയും ചോദ്യം ചെയ്തു. ഡിഗ്രി സർട്ടിഫിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൻ്റെ കളർ പ്രിന്റൗട്ടും മെഡിക്കൽ കൗൺസിലിൻ്റെ ലൈസൻസും ആണ് ഡോ. ടണ്ടൻ ഹാജരാക്കിയത്. ഈ സർട്ടിഫിക്കറ്റുകളിൽ ഡോ. രൂപീന്ദർ ധലിവാൾ, രൂപീന്ദർ ടണ്ടൻ ജഗത് ധലിവാൾ എന്നിവരുടെ പേരുകൾ ആയിരുന്നു ഉണ്ടായിരുന്നത്. സർട്ടിഫിക്കറ്റിലെ വ്യത്യസ്ത പേരുകളെക്കുറിച്ച് പോലീസ് ചോദിച്ചപ്പോൾ വിവാഹത്തിന് മുൻപ് തൻ്റെ കുടുംബപ്പേര് ധലിവാൾ എന്നായിരുന്നുവെന്ന് ഡോ. ടണ്ടൻ വിശദീകരിച്ചു. സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്ന ഇന്സ്ടിട്യൂഷൻ്റെ വെബ്‌സൈറ്റിൽ പരിശോദിച്ചപ്പോഴും ഡോ. ടണ്ടന് അനുകൂലമായി ഒന്നും തന്നെ വന്നില്ല. തുടർന്ന് ഡോ.ചവാൻ ബാന്ദ്ര പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. ഐ.പി.സി സെക്ഷൻ 419, 420, 465, 467, 468, 471, മഹാരാഷ്ട്ര മെഡിക്കൽ പ്രാക്ടീഷണർ ആക്ട് 1961-ൻ്റെ മറ്റ് വകുപ്പുകൾ എന്നിവ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആഗ്ര (ഉത്തർ പ്രദേശ്): വിഖ്യാത ശസ്ത്രക്രിയാ വിദഗ്ധൻ പ്രൊഫ.എച്ച്.എസ്. അസോപ (91) അന്തരിച്ചു. ബുധനാഴ്ച്ച രാവിലെ തൻ്റെ വസതിയിൽ വെച്ചായിരുന്നു അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.
Delhi on High Alert: Government Cancels Leaves of Officials and Doctors
ഡൽഹി: ഡൽഹിയിൽ വായുവിൻ്റെ നിലവാരം തീരെ കുറയുന്നതിനാൽ മനുഷ്യ ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ വായു മലിനീകരണത്തിൻ്റെ അപകടകരമായ ആഘാതം എത്രത്തോളം ബാധിക്കുമെന്ന് ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും ചേർന്ന് വിശദീകരിച്ചു.
Delhi Reports 23 COVID-19 Cases; Health Minister Urges Calm
ലക്‌നൗ (ഉത്തർ പ്രദേശ്): സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എസ്.ജി.പി.ജി.ഐ.എം.എസ്) ഒരു സമർപ്പിത മൾട്ടിഡിസിപ്ലിനറി ട്രാൻസ്‌ജെൻഡർ ക്ലിനിക്ക് ഉടൻ ആരംഭിക്കുമെന്ന് ഡയറക്ടറായ പ്രൊഫസർ രാധാകൃഷ്ണ ധിമാൻ പറഞ്ഞു.