
തെലങ്കാന: രുത് ജോൺ കൊയ്യാല (29) എന്ന തെലങ്കാന ഡോക്ടർ പി.ജി മെഡിക്കൽ സീറ്റ് നേടുന്ന ഇന്ത്യയിലെ ആദ്യ ട്രാസ്‌ജെൻഡർ ഡോക്ടറായി മാറി. തൻ്റെ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി രണ്ടു വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് രുത് ജോൺ പി.ജി മെഡിക്കൽ സീറ്റ് സ്വന്തമാക്കിയത്. ഇനി സനത് നഗറിലെ ഇ.എസ്.ഐ ആശുപത്രിയിൽ രുത് ജോൺ എമർജൻസി മെഡിസിൻ പഠിക്കും. പല വകുപ്പുകൾക്കും മന്ത്രിമാർക്കും താൻ 20-ലധികം നിവേദനങ്ങൾ നൽകിയെങ്കിലും അവരിൽ നിന്ന് അനുകൂലമായ പ്രതികരണങ്ങളൊന്നും ലഭിക്കാത്തതിനാലാണ് താൻ ഹൈക്കോടതിയുടെ സഹായം തേടിയതെന്ന് രുത് പറയുന്നു. "നീറ്റ് പിജി കൗൺസിലിംഗിൽ ട്രാൻസ്‌ജെൻഡറുകൾക്ക് സീറ്റ് സംവരണം ചെയ്യണമെന്ന എൻ്റെ അപേക്ഷ ഹൈക്കോടതി കേട്ടു,” ഖമ്മമിലെ പട്ടികജാതി കുടുംബത്തിൽ നിന്നുള്ള രുത്ത് പറഞ്ഞു. 2022-ൽ നീറ്റ് പി.ജി പ്രവേശനത്തിന് യോഗ്യത നേടിയിട്ടും രുത് അത് നിരസിക്കുകയായിരുന്നു. കാരണം "സ്ത്രീ" വിഭാഗത്തിലായിരുന്നു രൂത്തിന് സീറ്റ് ഓഫർ ചെയ്തത്. ഒരു ട്രാൻസ്‌ജെൻഡർ എന്ന തൻ്റെ ഐഡന്റിറ്റി ഉറപ്പിക്കുക മാത്രമല്ല രുത് ഇതിലൂടെ ചെയ്തത്, എല്ലാ ട്രാൻസ്ജെൻഡറുകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ തന്നെ അവരുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള വാതിലുകൾ തുറക്കുക കൂടിയായിരുന്നു രുത്. ഇന്ത്യയിലെ പല ട്രാൻസ്‌ജെൻഡർ ഡോക്ടർമാരും മെഡിസിനിൽ പിജി ബിരുദം നേടിയിട്ടുണ്ട്, പക്ഷേ അവർ അത് നേടിയത് ഒന്നുകിൽ പുരുഷ/സ്ത്രീ സീറ്റിലോ അല്ലെങ്കിൽ മാനേജ്‌മെന്റ് ക്വാട്ടയിലോ ആയിരുന്നു. “എൻ്റെ കമ്മ്യൂണിറ്റി അംഗങ്ങളെ സേവിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഒരു ഗൈനക്കോളജിസ്റ്റ് ആകുക എന്നതാണ് എൻ്റെ സ്വപ്നം. അവരിൽ പലരും അവരുടെ ലിംഗമാറ്റ സമയത്തും അതിനു ശേഷവും വൈദ്യസഹായം തേടുന്നത് ഒഴിവാക്കുന്നു." രുത് പറഞ്ഞു. രുത് ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് കീഴിലാണ് സീറ്റിന് അപേക്ഷിച്ചിരുന്നത്. എന്നാൽ 2014-ലെ സുപ്രീം കോടതിയുടെ NALSA കേസ് വിധിക്ക് വിരുദ്ധമായി. ആ സമയത്ത് തെലങ്കാനയിൽ ട്രാൻസ് പീപ്പിൾസിന് സംവരണം ഇല്ലാത്തതിനാൽ ഒരുപാട് തടസ്സങ്ങൾ രൂത്തിന് നേരിടേണ്ടി വന്നു. 2023 ജൂണിൽ, രുത്തിനെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് കീഴിൽ അപേക്ഷിക്കാൻ അനുവദിക്കുന്ന വ്യവസ്ഥകൾ സ്ഥാപിക്കാൻ തെലങ്കാന ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ട്രാൻസ് ആക്ടിവിസ്റ്റ് വൈജയന്തി വസന്ത മൊഗ്ലി, അവരുടെ ലീഗൽ ടീം, സഹപ്രവർത്തകർ എന്നിവരുൾപ്പെടെ തന്നെ പിന്തുണച്ച എല്ലാവർക്കും രുത് നന്ദി അറിയിച്ചു. "എനിക്ക് ഇ.എസ്.ഐയിൽ സീറ്റ് അനുവദിച്ചപ്പോൾ, 2.5 ലക്ഷം രൂപയായിരുന്നു വാർഷിക ഫീസ്. എന്നിരുന്നാലും, എൻ്റെ ആശുപത്രി സൂപ്രണ്ട് ഡോ. ബി നാഗേന്ദർ ഉടൻ ഒരു അഭ്യർത്ഥന ഉന്നയിക്കുകയും നിരവധി സഹപ്രവർത്തകർ സംഭാവന നൽകുകയും 1 ലക്ഷം സമാഹരിക്കുകയും ചെയ്തു. ചില അഭിഭാഷകരും ഫണ്ട് ശേഖരിച്ചു. ബാക്കി 1.5 ലക്ഷം രൂപ ഹെൽപ്പിംഗ് ഹാൻഡ്‌സ് ഫൗണ്ടേഷൻ വഴി സമാഹരിച്ചു." രുത്തിൻ്റെ വാക്കുകൾ.
Flu Cases Surge in Delhi-NCR Amid Seasonal Changes and Pollution
അമൃദ് സർ (പഞ്ചാബ്): അജ്നാലയിലെ ജഗ്ദേവ് ഖുർദ് റോഡിൽ ഒരു ഡോക്ടറുടെ സ്റ്റാമ്പ് ഉപയോഗിച്ച് നഴ്സിംഗ് ഹോം നടത്തിയ ഒരു വ്യാജ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു.
ന്യൂഡൽഹി: നാഷണൽ മെഡിക്കൽ കമ്മീഷന്റെ (എൻ.എം.സി) മാറ്റങ്ങൾ വരുത്തിയ പുതിയ ലോഗോ ഏറെ വിവാദങ്ങൾ സൃഷ്ട്ടിച്ചിരിക്കുകയാണ്.
New Delhi: A tragic incident unfolded on Saturday evening in Sector 55 of Faridabad, resulting in the death of 24-year-old optometrist Izma Saifi. While on her way home from work at a local hospital, her scooter was struck from behind by a tractor.
Saudi Arabia Unveils World's First AI-Powered Doctor Clinic