Top Stories
എൻ.ആർ.എസ് ഹോസ്പിറ്റലിൽ ജൂണിയർ ഡോക്ടർമാർക്ക് നേരെ ആക്രമണം: മൂന്ന് പേർ അറസ്റ്റിൽ .
2023-11-23 11:51:20
Posted By :  Admin1

 

കൊൽക്കത്ത: സർക്കാർ ഉടമസ്ഥതയിലുള്ള നിൽ സിർകാർ മെഡിക്കൽ കോളേജ് ആശുപത്രി (എൻ.ആർ.എസ്) പരിസരത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജൂണിയർ ഡോക്ടർമാരെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതിന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. ആശുപത്രിയുടെ ഒരു ഭാഗത്ത് പണിയെടുക്കുന്ന കെട്ടിട നിർമ്മാണ തൊഴിലാളികളാണ് ഈ മൂന്ന് പേർ. "ജൂണിയർ ഡോക്ടർമാരും നിർമാണത്തൊഴിലാളികളും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പ്രതികളായ തൊഴിലാളികൾ ഡോക്ടർമാരെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. അവരിൽ മൂന്നുപേരെ ഞങ്ങൾ അറസ്റ്റ് ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്." പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

 


velby
;