
ഭുബനേശ്വർ: ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൻ്റെ ഭാര്യ വീട്ടിലാണ് ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഡോ. സുരേന്ദ്ര നാഥ് രഥ് (51) ആണ് മരണപ്പെട്ടത്. ഡോക്ടറുടെ ആത്മഹത്യക്കുള്ള കാരണം ഇത് വരെ വ്യക്തമല്ല. പരലഖെമുണ്ടിയിലെ ഗജപതി ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് ഹോസ്പിറ്റലിൽ ജോയിന്റ് ഡയറക്ടറായിരുന്നു ഇദ്ദേഹം. ബെർഹാംപൂരിലെ എം.കെ.സി.ജി മെഡിക്കൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായിരുന്നു ഇദ്ദേഹം. പോലീസ് ഇദ്ദേഹത്തിൻ്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി എം.കെ.സി.ജി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. "ഡോക്ടർ സുരേന്ദ്ര നാഥ് രതിൻ്റെ അസ്വാഭാവിക മരണത്തെക്കുറിച്ച് ഞങ്ങളെ ഇൻഫോം ചെയ്‌തിരുന്നു. ഡോക്ടർ തൂങ്ങി മരിച്ചതാണെന്നാണ് പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ പറയുന്നത്. പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം എന്താണെന്ന് വ്യക്തമാവുകയുള്ളു." എം.കെ.സി.ജി മെഡിക്കൽ കോളേജിലെ ഡോ. സുദീപ ദാസ് പറഞ്ഞു. ഇത്തരമൊരു ദുഃഖകരവും ദാരുണവുമായ സംഭവം ഉണ്ടായത് ദൗർഭാഗ്യകരമാണെന്നും അവർ കൂട്ടിച്ചേർത്തു.
മുംബൈ: ഓൺലൈനിൽ നിന്നും കുറച്ച് സമൂസ ഓർഡർ ചെയ്ത മുംബൈയിലെ യുവ ഡോക്ടർ പെട്ടത് തട്ടിപ്പുകാരുടെ നടുവിൽ. ജൂലൈ 8-നായിരുന്നു സംഭവം. മുംബൈയിലെ KEM ആശുപത്രിയിൽ ജോലി ചെയ്യുന്ന 27-കാരനായ ഡോക്ടർ തൻ്റെ കൂട്ടുകാർക്കൊപ്പം ഒരു ടൂർ പ്ലാൻ ചെയ്യുന്നു.
A recent study suggests that it may be premature to rely solely on machine learning for health advice.
ഡൽഹി: ടിന്നിട്ടസ് ബാധിച്ച 53-കാരനായ ഡച്ചുകാരനിൽ മൈക്രോവാസ്‌ക്കുലർ ന്യൂറോസർജറി ചെയ്‌ത് ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റൽസിലെ ഡോക്ടർമാർ.
Apollo Hospital Faces Scrutiny Over Free Treatment Shortfall
മധുരൈ: അലവൻസുകളും ഇൻക്രിമെന്റുകളും സംബന്ധിച്ച സർക്കാർ ഉത്തരവ് (ജി.ഒ) 293 നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ഗവൺമെന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (ടി.എൻ.ജി.ഡി.എ) അംഗങ്ങൾ തിങ്കളാഴ്ച ഇവിടുത്തെ സർക്കാർ രാജാജി ആശുപത്രി വളപ്പിൽ കുത്തിയിരിപ്പ് സമരം നടത്തി.