
ഡൽഹി: ടിന്നിട്ടസ് ബാധിച്ച 53-കാരനായ ഡച്ചുകാരനിൽ മൈക്രോവാസ്‌ക്കുലർ ന്യൂറോസർജറി ചെയ്‌ത് ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റൽസിലെ ഡോക്ടർമാർ. ചെവികളിൽ നിന്നും തീവ്രമായ ശബ്‌ദം ഉണ്ടാകുന്ന ഏറെ ബുദ്ദിമുട്ടേറിയ ഒരു അവസ്ഥയാണ് ടിന്നിട്ടസ്. അയേൽ അമേൽവർക് എന്ന ഡച്ചുകാരൻ കഴിഞ്ഞ രണ്ടു വർഷങ്ങളായി ഈ അവസ്ഥ അനുഭവിക്കുകയായിരുന്നു. അതും ഈ ശബ്‌ദം നിർത്താതെ ഉച്ചത്തിൽ തുടർച്ചയായി വന്നു കൊണ്ടിരിക്കുകയായിരുന്നെന്നു അമേൽവർക് പറഞ്ഞു. ഇതിൻ്റെ ഫലമായി ഇദ്ദേഹത്തിന് ഭാരക്കുറവും, വിശപ്പില്ലായ്‌മയും ഉണ്ടായി. എന്തിനേറെപ്പറയുന്നു ഇദ്ദേഹത്തിന് ഉറക്കം വരെ നഷ്ട്ടപ്പെട്ടു തുടങ്ങി. ഉറക്കം നഷ്ട്ടപ്പെട്ട് തുടങ്ങിയപ്പോൾ അമേൽവർക് ഉറക്കഗുളികയെ ആശ്രയിക്കാൻ തുടങ്ങി. എന്നിട്ട് പോലും ഈ ശബ്‌ദത്തെ കീഴടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അങ്ങനെ ടിന്നിട്ടസ് അമേൽവർക്കിൻ്റെ നിത്യജീവിതത്തെ തന്നെ ബാധിക്കാൻ തുടങ്ങി. ഇതിന് ചികിത്സ തേടി നെതെർലാൻഡ്‌സിലെ പല ആശുപത്രികളിലും ഇദ്ദേഹം പോയെങ്കിലും ഫലമുണ്ടായില്ല. അങ്ങനെയിരിക്കെ ആണ് ഇദ്ദേഹം ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റൽസുമായി ബന്ധപ്പെടുന്നതും ഇവിടെ നിന്നും ചികിത്സ തേടുന്നതും. അങ്ങനെ എം.ആർ.ഐ സ്കാനിങ്ങിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞ കാര്യം ഇദ്ദേഹത്തിൻ്റെ കേൾവി നാഡി ധമനികൾക്കിടയിൽ പെട്ട് ഞെരുങ്ങുകയായിരുന്നു എന്നാണ്. ഇതിന് കൃത്യമായ ചികിത്സ ഒന്നുമില്ലെന്ന് മനസ്സിലാക്കിയ ഇന്ദ്രപ്രസ്ഥ അപ്പോളോയിലെ ഡോക്ടർമാർ അമേൽവർക്കിൽ മൈക്രോവാസ്കുലാർ ന്യൂറോസർജറി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഈ സർജറിയിലൂടെ ഒരു പരിധി വരെ ടിന്നിട്ടസിനെ നിയന്ത്രിക്കാൻ കഴിയും. "രോഗിയുടെ എം.ആർ.ഐ സ്‌കാനിൽ വളരെ സങ്കീർണ്ണമായ ഒരു കാര്യമാണ് കാണാൻ സാധിച്ചത്. ഇദ്ദേഹത്തിൻ്റെ ഓഡിറ്ററി നാഡിക്ക് ഒന്നിലധികം തലത്തിലുള്ള കംപ്രഷൻ ഉണ്ടായിരുന്നു. ഒരു ഘട്ടത്തിൽ, ധമനികളിലൊന്ന് അതിനെ ശക്തമായി ഞെരുക്കുകയായിരുന്നു. ഇത് തികച്ചും വെല്ലുവിളികൾ നിറഞ്ഞ ഒരു സർജറിയായിരുന്നു." ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോസർജറി വിഭാഗത്തിലെ സീനിയർ ഡോക്ടറായ ഡോ. പ്രണവ് കുമാർ പറഞ്ഞു. ഈ സർജറി അത്ര പുതുമയുള്ള ഒന്നല്ല എങ്കിൽ പോലും ഇത് ഏറെ വെല്ലുവിളികൾ നിറഞ്ഞ സർജറി ആണ്. മാത്രമല്ല ഈ സർജറി ഏറെ റിസ്‌ക് ഉള്ളതും പരാജയപ്പെടാൻ സാധ്യത കൂടുതലുമുള്ള സർജറിയും ആണ്. സർജറി വിജയകരമായി പൂർത്തിയാക്കിയെന്നും രോഗിയുടെ അസുഖത്തിന് നല്ല രീതിയിൽ ഉള്ള മാറ്റമുണ്ടെന്നും ഇന്ദ്രപ്രസ്ഥ അപ്പോളോയിലെ ഡോക്ടർമാർ പറഞ്ഞു. "ഞങ്ങളുടെ പരിശ്രമം കാരണം രോഗിയുടെ ജീവിതത്തിൽ കാര്യമായ പുരോഗതി ഉണ്ടായതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇപ്പോൾ ഒരു സാധാരണ മനുഷ്യനെപ്പോലെ തന്നെ അദ്ദേഹം ജീവിക്കുന്നു, കൃത്യമായി ഉറങ്ങുന്നു ഭക്ഷണം കഴിക്കുന്നു. ഇനി അദ്ദേഹത്തിന് ഉറക്കഗുളികയുടെ ആവശ്യം ഉണ്ടാകും എന്ന് തോന്നുന്നില്ല." ഡോ. പ്രണവ് കുമാറിൻ്റെ വാക്കുകൾ. "ഉറക്കക്കുറവ് കാരണം ഞാൻ കടുത്ത സമ്മർദ്ദത്തിലായിരുന്നു. ബ്ലഡ് പ്രഷർ ആണെങ്കിൽ മാറിക്കൊണ്ടേയിരുന്നു. എൻ്റെ നാട്ടിലെ (നെതർലൻഡ്‌സ്) പല ആശുപത്രികളിലും ഞാൻ ചികിത്സ തേടി. പക്ഷേ അവിടെ നിന്നും കൃത്യമായ ചികിത്സ ലഭിച്ചില്ല. ഇപ്പോൾ എനിക്ക് വളരെ സുഖം തോന്നുന്നു. ഒപ്പം നീണ്ട രണ്ടു വർഷത്തിന് ശേഷം എനിക്കിനി ഉറക്കഗുളിക കഴിക്കാതെ സുഖമായി ഉറങ്ങാം." സർജറി വിജയകരമായി പൂർത്തിയായതിന് ശേഷം അയേൽ അമേൽവർക്കിൻ്റെ വാക്കുകൾ.
Tamil Nadu Doctors Must Maintain 75% Attendance to Avail Leave: DME Issues New Rule
Doctors in Jaipur Remove World's Longest Hairball from Teen Girl's Stomach
The Department of Surgical Disciplines and Department of Nephrology at AIIMS-Delhi, in collaboration with the Organ Retrieval Banking Organisation (ORBO), successfully performed a dual kidney transplant on a 51-year-old woman patient who had been undergoing dialysis.
ലുധിയാന (പഞ്ചാബ്): ലുധിയാനയിലെ ഷഹീദ് ഭഗത് സിംഗ് നഗറിലെ ഡോക്ടർ ദമ്പതികളുടെ വസതിയിൽ നടന്ന കവർച്ചയ്ക്ക് ഏകദേശം രണ്ട് മാസത്തിന് ശേഷം കൗതുകകരമായ വഴിത്തിരിവ്.
Supreme Court Urges Doctors to Prescribe Generic Medicines Amid Dolo-650 Controversy