Top Stories
സി.എസ്‌.ഐ പ്രസിഡന്റായി പിസി രാത്ത് ചുമതലയേറ്റു.
2023-12-15 13:15:51
Posted By :  Admin1

ഭുബനേശ്വർ (ഒഡീഷ): ഡിസംബർ 9 ന് കൊൽക്കത്തയിൽ വെച്ച് നടന്ന കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാർഷിക സമ്മേളനത്തിൽ, 2023-2024 വർഷത്തേക്കുള്ള കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (സി.എസ്.ഐ) പ്രസിഡന്റായി ഡോ.പി.സി. രാത്ത്  ചുമതലയേറ്റു. സൊസൈറ്റിയുടെ പ്രസിഡന്റ് എന്ന നിലയിൽ, ഡോ. പി.സി.രാത്ത് വിവിധ സംസ്ഥാന ശാഖകളുമായും മറ്റ് രാജ്യങ്ങളിലെ വിവിധ കാർഡിയോളജിക്കൽ സൊസൈറ്റികളുമായും കോർഡിനേറ്റ് ചെയ്യും. വിവിധ ആരോഗ്യ പരിപാലന നയങ്ങൾ രൂപീകരിക്കുന്നതിന് അദ്ദേഹം ഇന്ത്യൻ സർക്കാരുമായും സംസ്ഥാന സർക്കാരുകളുമായും   ചർച്ചകൾ നടത്തും. നിലവിൽ ജൂബിലി ഹിൽസിലെ അപ്പോളോ ഹോസ്പിറ്റലിലെ കാർഡിയോളജി മേധാവിയായ ഡോ. റാത്ത്, സങ്കീർണ്ണമായ കൊറോണറി ആൻജിയോപ്ലാസ്റ്റിയും സ്റ്റെന്റിംഗും, റോബോട്ടിക് ആൻജിയോപ്ലാസ്റ്റി എന്നിവയുൾപ്പെടെ നിരവധി ഹൃദ്രോഗ പ്രക്രിയകൾ കൃത്യമായി ചെയ്തതിന് ഏറെ അഭിനന്ദിക്കപ്പെട്ട വ്യക്തിയാണ്. മെഡിക്കൽ ലോകത്ത് നിന്നും ഡോ. രാത്തിനു അഭിനന്ദനപ്രവാഹങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. ഒഡീഷയിൽ നിന്നും ആദ്യമായാണ് ഒരു ഡോക്ടർ ഈ സ്ഥാനത്ത് എത്തുന്നത്. ബിർളയിലെ വി.എസ്.എസ് മെഡിക്കൽ കോളേജിൽ നിന്നും 1979 ൽ ആണ് ഡോ. രാത്ത് എം.ബി.ബി.എസ് പൂർത്തിയാക്കിയത്. 1983 ൽ കട്ടക്കിലെ എസ്.സി.ബി മെഡിക്കൽ കോളേജിൽ നിന്നും എം.ഡിയും പൂർത്തിയാക്കി. തുടർന്ന്, 1986 ൽ വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്നും ഇദ്ദേഹം കാർഡിയോളജിയിൽ ഡി.എം ചെയ്തു. ഫ്രാൻസിലെ റൗൺസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇന്റർവെൻഷണൽ കാർഡിയോളജിയിൽ ഫെല്ലോഷിപ്പും ലഭിച്ചു ഡോ. രാത്തിന്. കാർഡിയോളോജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാർഷിക സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി 4000 പ്രതിനിധികൾ പങ്കെടുത്തു. യുഎസ്എ, യൂറോപ്പ്, ആഫ്രിക്ക, അർജന്റീന, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 47 അന്തർദേശീയ ഫാക്കൽറ്റി അംഗങ്ങളും ഇതിലുൾപ്പെടുന്നു.കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ 75 വർഷം മുൻപ്  ഡോ. ബി.സി. റോയിയാണ് ആരംഭിച്ചത്. കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആദ്യ പ്രസിഡന്റും തുടർന്ന് പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയുമായി അദ്ദേഹം.


velby
More from this section
2023-10-09 12:09:40

ജുൻജുനു (രാജസ്ഥാൻ): മേജർ ഡോ. കവിത മൈലിൻ്റെ (29) അപ്രതീക്ഷിത മരണം രാജ്യത്തെ മുഴുവൻ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

2023-09-09 12:52:05

ഡൽഹി: ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ഡോക്ടർക്ക് നേരെ രോഗിയുടെ ആക്രമണം. ഡോക്ടറുടെ കഴുത്തിലും വയറിലും വിരലുകളിലും പരിക്കേറ്റിട്ടുണ്ട്. ഓർത്തോപീഡിക് ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന ഡോ. രാഹുൽ കാലിവ (26) ആണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൻ്റെ രത്നച്ചുരുക്കം ഇങ്ങനെ.

2024-01-18 18:34:13

ലക്‌നൗ (ഉത്തർ പ്രദേശ്): ലക്‌നൗ ആസ്ഥാനമായുള്ള ഒരു വനിതാ ഡോക്ടർ സ്ത്രീധന പീഡനം ആരോപിച്ച് ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി നൽകി.

2024-01-09 17:21:41

ഭോപ്പാൽ (മധ്യ പ്രദേശ്): മികച്ച ഓറൽ അവതരണത്തിനുള്ള അവാർഡ് കരസ്ഥമാക്കി എയിംസ് ഭോപ്പാലിലെ പ്രഗത്ഭ അഡീഷണൽ പ്രൊഫസറായ ഡോ. അവിനാഷ് താക്കറെ.

2024-03-09 12:10:42

After nearly four decades of practicing in Assam and Bengal, where he purportedly "retired" in 2005, an alleged "fraudulent" doctor has been arrested in the city.

;