Top Stories
സൂക്ഷിക്കുക ഇവർ വ്യാജാരാണ്!
2023-09-06 13:55:32
Posted By :  Admin1

ചെന്നൈ: തമിഴ് നാട്ടിൽ വ്യാജ ഡോക്ടർമാരുടെ എണ്ണം ദിവസം തോറും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ അടുത്താണ് വ്യാജ അലോപ്പതി ക്ലിനിക്കുകൾക്കെതിരെ പരാതി നൽകിയ യുവ ഡോക്ടർക്ക് നേരെ ആക്രമണം ഉണ്ടായത്. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ 72 വ്യാജ ഡോക്ടർമാരെയാണ് തമിഴ് നാട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്‌തത്‌. തിരുവാരൂരിൽ നിന്നും 12 പേരെയും, തഞ്ചാവൂരിൽ നിന്നും 10 പേരെയും, തിരുവല്ലൂരിൽ നിന്നും 8 പേരെയും, സേലത്തിൽ നിന്നും 6 പേരെയും, പുതുക്കോട്ട, തേനി എന്നിവിടങ്ങളിൽ നിന്നും 5 വീതം പേരെയും, കടലൂർ, അരിയലുർ, തിരുവണ്ണാമലൈ എന്നിവിടങ്ങളിൽ നിന്നും 4 വീതം പേരെയും, പേരമ്പലൂർ, നാഗപട്ടിണം, വില്ലുപുരം എന്നിവിടങ്ങളിൽ നിന്നും 3 വീതം പേരെയും, ധർമ്മപുരിയിൽ നിന്നും 2 പേരെയും, മധുരൈ, ശിവഗംഗ, കരൂർ എന്നിവിടങ്ങളിൽ നിന്നും ഒരാളെ വീതവുമാണ് അറസ്റ്റ് ചെയ്‌തത്‌. അറസ്റ്റ് ചെയ്യപ്പെട്ട ഈ 72 പേരും ഇന്ത്യൻ മെഡിക്കൽ കൗൺസിലുമായി രജിസ്റ്റർ ചെയ്‌തിട്ടില്ലെന്നും ഇവർക്ക് ഡോക്ടർമാരായി പ്രാക്ടീസ് ചെയ്യാൻ ആവശ്യമായ പ്രൊഫഷണൽ യോഗ്യതയില്ലെന്നും പോലീസ് പറഞ്ഞു. ഇത്തരത്തിൽ ഉള്ളവർ മനുഷ്യ ജീവന് തന്നെ ഭീഷണിയാണ്. ആയതിനാൽ വ്യക്തമായ അന്വേഷണങ്ങൾ നടത്തിയതിന് ശേഷം മാത്രം പൊതുജനം ചികിത്സക്കായി മെഡിക്കൽ കേന്ദ്രങ്ങളിൽ പോവുക. അല്ലെങ്കിൽ നിങ്ങളെയും കാത്ത് വ്യാജന്മാർ ഉണ്ടാകും!!


velby
More from this section
2025-02-08 14:12:27

Punjab and Haryana High Court Criticizes Doctors' Illegible Handwriting

2023-12-01 18:22:40

ന്യൂ ഡൽഹി: കോവിഡ്-19 ബാധിച്ച് മരണമടഞ്ഞ ഡോക്ടർമാരുടെ 29 ശതമാനം കുടുംബങ്ങൾക്ക് മാത്രമാണ് ഇതുവരെ സർക്കാർ ധനസഹായം നൽകിയതെന്ന് വിവരാവകാശ രേഖ.

2023-08-19 21:17:19

ഹൈദരാബാദ്: മറ്റൊരു ഓൺലൈൻ തട്ടിപ്പ് കേസിൽ ഹൈദരാബാദിലെ നിസാംസ് ഇന്സ്ടിട്യൂറ്റ് ഓഫ് മെഡിക്കൽ സയൻസെസിൽ (നിംസ്) ജോലി ചെയ്യുന്ന സീനിയർ റെസിഡെന്റ് ഡോക്ടർക്ക് നഷ്ടമായത് 2.58 ലക്ഷം രൂപ. ഓ.എൽ.എക്സ് വഴി ഒരു ഇലക്ട്രിക്ക് കസേരയുടെ ഇടപാട് നടത്തുന്നതിനിടെയാണ് ഡോക്ടർക്ക് പണം നഷ്ടപ്പെട്ടത്.

2023-09-04 19:51:26

മംഗളൂരു: മംഗലാപുരത്തെ സോമേശ്വർ ബീച്ചിൽ യുവ ഡോക്ടർ (30) മുങ്ങി മരിച്ചു. ഇദ്ദേഹത്തിൻ്റെ മൃതദേഹം സോമേശ്വറിലെ രുദ്രപേഡ് കടൽത്തീരത്ത് നിന്നും പോലീസിന് ലഭിച്ചു. മംഗലാപുരത്തെ എ.ജെ ഹോസ്പിറ്റലിൽ ജോലി ചെയ്യുകയായിരുന്ന ഡോ. അഷീക് ഗൗഡ ആണ് മരണപ്പെട്ടത്.

2023-09-01 11:53:32

മധുരൈ: അലവൻസുകളും ഇൻക്രിമെന്റുകളും സംബന്ധിച്ച സർക്കാർ ഉത്തരവ് (ജി.ഒ) 293 നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ഗവൺമെന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (ടി.എൻ.ജി.ഡി.എ) അംഗങ്ങൾ തിങ്കളാഴ്ച ഇവിടുത്തെ സർക്കാർ രാജാജി ആശുപത്രി വളപ്പിൽ കുത്തിയിരിപ്പ് സമരം നടത്തി.

;