Top Stories
കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം ശനിയാഴ്ച മുതൽ പുതിയ ബ്ലോക്കിൽ
2023-03-24 12:06:01
Posted By :  Admin1

കോഴിക്കോട്: മെഡി. കോളജിലെ അത്യാഹിത വിഭാഗം ശനിയാഴ്ച (25.03.2023) മുതൽ പൂർണമായി പുതിയ ബ്ലോക്കിലേക്ക്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ കാഷ്വാലിറ്റിയിലെ രോഗികളെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് സമീപം പുതുതായി സ്ഥാപിച്ച സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്കാണ് മാറ്റുന്നത്. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സൂപ്രണ്ട് ഡോ. ശ്രീജയൻ അറിയിച്ചു.

മെഡി. കോളജ്-കാരന്തൂർ റോഡിൽ ഐ.എം.സി.എച്ച് കഴിഞ്ഞയുടനെയാണ് പുതിയ കാഷ്യാലിറ്റിയിലേക്കുള്ള പ്രധാന വഴി. അത്യാഹിത വിഭാഗത്തിലേക്കുള്ള ആംബുലൻസുകളും മറ്റ് വാഹനങ്ങളും ശനിയാഴ്ച മുതൽ പഴയ കാഷ്വാലിറ്റി ഗേറ്റ് വഴി പ്രവേശിക്കരുത്.

പുതിയ കെട്ടിടത്തിന്റെ ഔപചാരിക ഉദ്ഘാടനം മാർച്ച് നാലിന് മുഖ്യമന്ത്രി നിർവഹിച്ചിരുന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടി നിർമിച്ച പുതിയ ബ്ലോക്കിൽ ആറ് സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 195.93 കോടി രൂപ (കേന്ദ്രം -120 കോടി, സംസ്ഥാനം - 75.93 കോടി) ചെലവഴിച്ചതാണ് സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മിച്ചിട്ടുള്ളത്. ഏഴ് നിലകളിലായി രോഗീ സൗഹൃദ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ഏറെ പരിമിതികളോടെയാണ് മെഡി. കോളജ് അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്നത്. അസൗകര്യം കാരണം രോഗികളും ചികിത്സിക്കുന്ന ഡോക്ടർമാരും ജീവനക്കാരും പ്രയാസമനുഭവിക്കുമായിരുന്നു. വലിയ ദുരന്തങ്ങളും അത്യാഹിതങ്ങളുമുണ്ടാവുമ്പോൾ ഇവിടെ അസാധാരണമായ വീർപുമുട്ടലാണ് അനുഭവപ്പെട്ടിരുന്നത്.


velby
More from this section
2023-03-23 13:59:19

 ഡോക്ടർമാർക്ക് തല്ല് കിട്ടേണ്ടതാണെന്നും അവരെ മുക്കാലിയിൽ കെട്ടി  തല്ലണമെന്നും "പഞ്ചാബ്" മോഡൽ പ്രസംഗം നടത്തിയ ബഹു. എംഎൽ എ ശ്രീ കെ ബി ഗണേഷ് കുമാറിൻറെ  കലാപ ആഹ്വാനം കേരളത്തിലെ പൊതുസമൂഹത്തിനൊടും നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്ന് ഐഎംഎ   സംസ്ഥാന പ്രസിഡണ്ട് ഡോ. സുൽഫി നൂഹുവും സംസ്ഥാന സെക്രട്ടറി ജോസഫ് ബെനവനും  ഒരു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

2023-09-13 11:43:43

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ അസ്വാഭാവിക പനി കാരണം മരണപ്പെട്ട രണ്ടു പേർക്കും നിപ്പ തന്നെയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിതീകരിച്ചു. മറ്റു രണ്ടു പേർക്ക് കൂടി വൈറസ് ബാധ ഏറ്റതായും ആരോഗ്യവകുപ്പ് അറിയിച്ചു.

2025-06-18 17:37:05

India’s Covid-19 Active Cases Drop Below 7,000

 

2023-08-26 14:57:39

പാലക്കാട്: പാലക്കാട്ട് ആയുർവേദ ഡോക്ടർ (32) സ്വന്തം വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്തു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 22-ന് രാത്രി 9-നും 10.45-നും ഇടയിൽ ആയിരുന്നു സംഭവം നടന്നത്. വാഷ് റൂമിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു ഡോക്ടറെ കണ്ടത്. ഉടൻ തന്നെ കൂട്ടനാട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇവരെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

2024-04-06 14:21:53

ഇന്ത്യയിലെ പ്രമുഖ ആശുപതികൾ പലരും കയ്യൊഴിഞ്ഞ കോൺട്രോസർക്കോമാ ബാധിച്ച യുവാവിന് കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ മികവിൽ അത്യഅപൂർവ്വ ശസ്ത്രക്രിയയിലൂടെ ആശ്വാസം.

;