Top Stories
ആദ്യത്തെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി സഫ്‌ദർജംഗ് ഹോസ്പിറ്റലിലെ ഡോക്ടർമാർ.
2023-08-23 13:00:02
Posted By :  Admin1

ന്യൂ ഡൽഹി: ന്യൂ ഡൽഹിയിലെ സഫ്‌ദർജംഗ് ആശുപത്രിയിൽ ആദ്യ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി ഇവിടുത്തെ ഡോക്ടർമാർ. 45-കാരിയായ രോഗിയെ ഓഗസ്റ്റ് 1 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച്‌, ഓഗസ്റ്റ് 5 ന് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതായി ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജൂണിൽ ഉദ്ഘാടനം ചെയ്ത ആശുപത്രിയിലെ ബി.എം.ടി (ബോൺ മാരോ ട്രാൻസ്‌പ്ലാന്റ്) യൂണിറ്റിലാണ് അവയവമാറ്റ ശസ്ത്രക്രിയ നടത്തിയത്. “മൾട്ടിപ്പിൾ മൈലോമ ബാധിച്ച രോഗിയിൽ ഓട്ടോലോഗസ് ബോൺ മജ്ജ മാറ്റിവയ്ക്കൽ പ്രക്രിയ ചെയ്യേണ്ടി വന്നു. സൈറ്റോടോക്സിക് ഡ്രഗ്ഗും സംരക്ഷിച്ച സ്റ്റെം സെല്ലുകളും രോഗികളുടെ ശരീരത്തിൽ വീണ്ടും കുത്തിവയ്ക്കുന്നതിന് മുമ്പ് സ്വന്തം ശരീരത്തിലെ സ്റ്റെം സെല്ലുകൾ

സംരക്ഷിക്കപ്പെടുന്നു. രോഗിയുടെ മജ്ജയിൽ സ്റ്റെം സെല്ലുകൾ ഘടിപ്പിക്കാൻ ഏകദേശം 12 ദിവസമെടുക്കും,” ബോൺ മാരോ ട്രാൻസ്പ്ലാൻറ്  യൂണിറ്റിൻ്റെ  ചുമതലയുള്ള ഡോ.കൗശൽ കൽറ പറഞ്ഞു. "ഇപ്പോൾ രോഗി പൂർണ്ണമായി സുഖം പ്രാപിച്ചിട്ടുണ്ട്. സഫ്‌ദർജംഗ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ തയ്യാറായി നിൽക്കുകയാണ്." അദ്ദേഹം കൂട്ടിചേർത്തു. " “കേന്ദ്ര സർക്കാർ ആശുപത്രികളിൽ  ആദ്യമായാണ് ഈ സർജറി ചെയ്യുന്നത്. മൾട്ടിപ്പിൾ മൈലോമ, ലിംഫോമ, മറ്റ് ഹെമറ്റോളജിക്കൽ മാലിഗ്നൻസി എന്നിവയുള്ള രോഗികൾക്കുള്ള ഒരു ജീവൻ രക്ഷാ പ്രക്രിയയാണ് ഈ സൗകര്യം." സഫ്‌ദർജംഗ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ.വന്ദന തൽവാർ പറഞ്ഞു. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് സ്വകാര്യ സജ്ജീകരണത്തിൽ ഏകദേശം 10-15 ലക്ഷം രൂപ ചെലവ് വരുമെന്നും എന്നാൽ ഇത് സഫ്‌ദർജംഗ് ആശുപത്രിയിൽ തുച്ഛമായ ചിലവിലാണ് ചെയ്തതെന്നും ഡോക്ടർ തൽവാർ കൂട്ടിച്ചേർത്തു.

 


velby
;