
റാഗിംഗ് പരാതിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ സസ്പെൻഷൻ. ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിയെ സീനർ വിദ്യാർത്ഥികൾ റാഗ് ചെയ്തു എന്നുള്ള പരാതിയെ തുടർന്നാണ് 11 വിദ്യാർഥികളെ താൽക്കാലികമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഒന്നാംവർഷ വിദ്യാർഥി നൽകിയ പരാതിയും മേലാണ് രണ്ടാം വർഷ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം ഇപ്പോൾ നടത്തിയിരിക്കുകയാണ്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഹോസ്റ്റലിൽ വച്ച് സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തു എന്നാണ് വിദ്യാർത്ഥിയുടെ പരാതി. മാനസികമായും ശാരീരികമായും ഉപദ്രവിച്ചു എന്നുള്ള പരാതിയിൽ മേൽ അഞ്ചംഗ സമിതി അന്വേഷണം നടത്തിയിരുന്നു. അന്വേഷണം നടത്തിയ സമിതി കഴിഞ്ഞദിവസം റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിന്മേലാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പരിശോധിച്ചു വരികയാണ്. സസ്പെൻഷൻ ശേഷം ലഭിച്ച റിപ്പോർട്ട് പ്രിൻസിപ്പൽ ഇപ്പോൾ പോലീസിന് കൈമാറി ഇരിക്കുകയാണ്. ബന്ധപ്പെട്ട പരാതിയിൽ പോലീസ് ഇനി കൂടുതൽ അന്വേഷണം നടത്തും.
കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ച്ചത്തലത്തിൽ കോഴിക്കോട്ട് നാല്‌പത്തിലധികം കണ്ടൈൻമെൻറ് സോണുകൾ പ്രഖ്യാപിച്ച് ജില്ലാ അധികൃതർ. ഒപ്പം സമ്പർക്ക പട്ടികയിൽ കുറഞ്ഞത് 702 പേരെങ്കിലും ഉണ്ടാകുമെന്നും ഇവർ അറിയിച്ചു. ഒമ്പത് വയസ്സുള്ള ഒരു കുട്ടിക്ക് കൂടി വൈറസ് ബാധയേറ്റതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
Survey Reveals Health Concerns Among Kozhikode's Food Handlers
എറണാകുളം: അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ 110 വയസ്സുള്ള ഒരു സ്ത്രീയുടെ ഇടുപ്പ് ഒടിവ് ശസ്ത്രക്രിയ (ഹിപ് സർജറി) വിജയകരമായി നടത്തി.
ഗുരുഗ്രാം (ഹരിയാന): സെക്ടർ 51ലെ സർവീസ് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഗുരുഗ്രാമിലെ ഒരു ഡോക്ടർ ദമ്പതികളെയും അവരുടെ കുടുംബാംഗങ്ങളെയും 15 പേരടങ്ങുന്ന സംഘം ആക്രമിച്ചു.
കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) നൽകുന്ന തരംഗ് ഗോൾഡൻ ഓണർ ഫോർ ഗ്ലോബൽ എക്‌സലൻസ് അവാർഡ് കരസ്ഥമാക്കി ഡോ. പ്രേം നായർ.