Top Stories
110-കാരിയിൽ വിജയകരമായി ഹിപ് സർജറി ചെയ്‌ത്‌ എറണാകുളം അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിലെ ഡോക്ടർമാർ.
2023-09-26 18:59:24
Posted By :  Admin1

എറണാകുളം: അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ 110 വയസ്സുള്ള ഒരു സ്ത്രീയുടെ ഇടുപ്പ് ഒടിവ് ശസ്ത്രക്രിയ  (ഹിപ് സർജറി) വിജയകരമായി നടത്തി. തൃശൂർ ചാവക്കാട് സ്വദേശിനിയായ ഫാത്തിമയ്ക്കാണ് ഒരു  അപകടത്തെ തുടർന്ന് ഇടുപ്പ് ഒടിഞ്ഞത്. ഇത് കാരണം സ്ഥിരം ചെയ്യുന്ന കാര്യങ്ങൾ നിർവഹിക്കാനാവാതെ കടുത്ത വേദനയോടെയാണ് ഇവർ ആശുപത്രിയിൽ എത്തിയത്. ഒടിഞ്ഞ ഇടുപ്പ് മൂലം മൂത്രമൊഴിക്കൽ, ചലനം തുടങ്ങിയ അടിസ്ഥാന പ്രവർത്തനങ്ങൾ പോലും ഇവർക്ക് കൃത്യമായി ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നില്ല. കടുത്ത വേദനയായിരുന്നു ഇതിന് കാരണം. ഫാത്തിമയുടെ ബുദ്ദിമുട്ട് വ്യക്തമായി മനസ്സിലാക്കിയ അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിലെ ഡോക്ടർമാർ ഇവരിൽ ഫാസിയ ഇലിയാക്ക ബ്ലോക്ക് എന്ന ഒരു സാങ്കേതികവിദ്യ പ്രയോഗിച്ചു. ഈ സാങ്കേതികവിദ്യ കാരണം 12 മണിക്കൂറാണ് ഫാത്തിമയ്ക്ക് വേദനയിൽ നിന്നും ആശ്വാസം ലഭിച്ചത്. ഈ സമയത്താണ് ഇവരിൽ ശസ്ത്രക്രിയ നടത്തിയതും. ഡോ. പ്രിൻസ് ഷാനവാസ് ഖാൻ നേതൃത്വം നൽകിയ സംഘം വെറും അര മണിക്കൂർ കൊണ്ട് ശസ്ത്രക്രിയ പൂർത്തിയാക്കുകയും ചെയ്‌തു. തുടർന്ന് ഫാത്തിമയെ രണ്ട് മണിക്കൂർ നിരീക്ഷണത്തിൽ വെക്കുകയും ഒരു ദിവസം ഐ.സി.യുവിൽ ആക്കുകയും ചെയ്‌തു. ശസ്ത്രക്രിയയെ തുടർന്ന് ഫാത്തിമ ഇപ്പോൾ പൂർണ ആരോഗ്യവതിയാണ്. മുൻപത്തെ പോലെ വേദനയൊന്നും ഇല്ലെന്ന് ഇവർ അറിയിച്ചു. ഈ സംഭവത്തോട് കൂടി അപ്പോളോ അഡ്‌ലക്‌സ് ഹോസ്‌പിറ്റൽ മെഡിക്കൽ ലോകത്തിലെ വലിയ ഒരു നാഴികക്കല്ല് പിന്നിടുക മാത്രമല്ല ചെയ്‌തത്‌ മുതിർന്ന പൗരന്മാർ ഉൾപ്പടെ ആർക്ക്‌, എപ്പോൾ വേണമെങ്കിലും മികച്ച ചികിത്സക്കായി തങ്ങളുടെ ആശുപത്രിയെ ആശ്രയിക്കാം എന്ന് ഊന്നിപ്പറയുകയുമാണ്.

 


velby
More from this section
2023-08-08 13:24:27

ഡോക്ടർമാരുടെയും മറ്റു ആരോഗ്യ പ്രവർത്തരുടെയും സുരക്ഷ കണക്കിലെടുത്ത് ലോക് സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച് ശശി തരൂർ എം പി.  കൊല്ലപ്പെട്ട ഡോക്‌ടർ വന്ദന ദാസിന്റെ മാതാപിതാക്കൾക്ക് നൽകിയ വാക്ക് പാലിച്ചാണ് ആരോഗ്യ പ്രവർത്തകരുടെയും സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനുള്ള ബിൽ ലോക്‌സഭയിൽ താൻ അവതരിപ്പിച്ചതെന്ന് ശശി തരൂർ പറഞ്ഞു.

2023-03-24 12:06:01

കോഴിക്കോട്: മെഡി. കോളജിലെ അത്യാഹിത വിഭാഗം ശനിയാഴ്ച (25.03.2023) മുതൽ പൂർണമായി പുതിയ ബ്ലോക്കിലേക്ക്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ കാഷ്വാലിറ്റിയിലെ രോഗികളെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് സമീപം പുതുതായി സ്ഥാപിച്ച സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്കാണ് മാറ്റുന്നത്. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സൂപ്രണ്ട് ഡോ. ശ്രീജയൻ അറിയിച്ചു.

2025-02-21 13:40:28

Kerala Launches Safe Disposal Program for Expired Drugs

2023-09-25 12:17:49

ലുധിയാന: ലുധിയാനയിലെ ഷഹീദ് ഭഗത് സിംഗ് നഗറിലെ ഡോക്ടർ ദമ്പതികളുടെ വീട്ടിൽ കൊള്ള നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. 3.51 കോടി രൂപയും 271 ഗ്രാം സ്വർണവും 88 ഗ്രാം വെള്ളി ആഭരണങ്ങളുമാണ് ഇവർ ഡോക്ടർ ദമ്പതിമാരുടെ വീട്ടിൽ നിന്നും കൊള്ളയടിച്ചത്.

2023-11-25 17:33:44

ആലപ്പുഴ: വിദേശത്ത് പഠിക്കുകയായിരുന്ന മൂത്ത മകൻ്റെ മരണ വാർത്തയറിഞ്ഞ് ഡോക്ടർ കായംകുളത്തെ തൻ്റെ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്‌തു.

;