Top Stories
ഡോക്ടറെ കത്തി കൊണ്ട് ആക്രമിച്ച രോഗി അറസ്റ്റിൽ.
2023-07-31 13:09:05
Posted By :  Admin1

ന്യൂഡൽഹി: പരിശോധനക്കിടെ ഡോക്ടറെ കത്തി കൊണ്ട് ആക്രമിച്ച രോഗി അറസ്റ്റിൽ. ന്യൂ ഡൽഹിയിലെ സർ ഗംഗ റാം ആശുപത്രിയിൽ ആയിരുന്നു സംഭവം. ന്യൂറോളജി വിഭാഗത്തിലെ സീനിയർ സർജൻ ആയ ഡോ.സത്നം സിംഗ് ചെബ്ബറക്കാണ് ഈ ദുരനുഭവം ഉണ്ടായത്. രാജ്‌കുമാർ എന്ന 21-കാരനാണ് ഡോക്ടറെ ആക്രമിച്ചത്. ഇയാൾ ബീഹാർ സ്വദേശിയാണ്. കഴിഞ്ഞ രണ്ട് വർഷമായി രാജ്‌കുമാർ വിഷാദ രോഗത്തിന് ഡോ.സത്നം സിംഗ് ചെബ്ബറയുടെ കീഴിൽ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച ഇയാളെ ചികിൽസിക്കുന്നതിനിടയിൽ ആയിരുന്നു ഇയാൾ പെട്ടെന്ന് പ്രകോപിതനായത്. ശേഷം പോക്കറ്റിൽ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് ഇയാൾ ഡോക്ടറെ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഭാഗ്യവശാൽ ആശുപത്രി സെക്യൂരിറ്റിയുടെയും ഡോക്ടറുടെ അറ്റൻഡന്റിന്റെയും സമയോചിതമായ ഇടപെടൽ ഡോക്ടർക്ക് ഗുരുതരമായ പരിക്കുകൾ ഒഴിവാക്കി. രോഗിയെ പോലീസിന് കൈമാറാൻ ആശുപത്രി അധികൃതർക്ക് ബലം പ്രയോഗിക്കേണ്ടിയും വന്നു. ആക്രമണത്തിൽ ഡോക്ടറുടെ ഒരു വിരലിന് ചെറിയ മുറിവേറ്റു. ഡോക്ടറുടെ പരാതിയിൽ രോഗിക്കെതിരെ പ്രിവെൻഷൻ ഓഫ് വയലൻസ് എഗൈൻസ്ട് ഡോക്ടർസ്, മെഡിക്കൽ പ്രൊഫെഷണൽസ് ആൻഡ് മെഡിക്കൽ ഇന്സ്ടിട്യൂഷൻ ബിൽ 2018 പ്രകാരം കേസ് എടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മൂന്ന് പതിറ്റാണ്ടായി സർ ഗംഗാ റാം ഹോസ്പിറ്റലിൽ ജോലി ചെയ്യുകയാണ് ഡോ.സത്നം സിംഗ് ചെബ്ബറ. ഡോക്ടർമാർ സാധാരണ മനുഷ്യരാണെന്നും തങ്ങൾ തങ്ങളാൽ കഴിയുന്ന രീതിയിൽ ജനങ്ങളെ സേവിക്കുന്നുണ്ടെന്നും ഇത് ജനങ്ങൾ മനസ്സിലാക്കണമെന്നും സംഭവത്തിനു ശേഷം ഡോക്ടർ പൊതു ജനത്തോട് അഭ്യർത്ഥിച്ചു. എന്തായാലും ദിവസങ്ങൾ കഴിയുന്തോറും ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നത് ഈ ലോകത്തിന് വലിയ ഒരു ഭീഷണി തന്നെയാണ്.


velby
More from this section
2023-12-14 15:32:06

പിംപ്രി (മഹാരാഷ്ട്ര): ചികിത്സയ്ക്കിടെ രോഗി മരിച്ചതിനെ തുടർന്ന് പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷനിലെ വൈ.സി.എം ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ മകൻ മർദ്ധിച്ചു.  ആക്രമണവുമായി ബന്ധപ്പെട്ട് പിംപ്രി പൊലീസ് സ്റ്റേഷനിൽ ഒരു യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്.

2024-04-29 19:51:36

The decision to change the NEET PG exam date from July 7 to June 23, 2024, has elicited frustration among aspirants, who now face uncertainty about their preparedness for the earlier date.

2024-01-18 18:34:13

ലക്‌നൗ (ഉത്തർ പ്രദേശ്): ലക്‌നൗ ആസ്ഥാനമായുള്ള ഒരു വനിതാ ഡോക്ടർ സ്ത്രീധന പീഡനം ആരോപിച്ച് ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി നൽകി.

2023-08-11 19:18:29

The government introduces the Ayush visa category to cater to foreign nationals seeking treatment within India's traditional medical systems.

 

As per the Ayush Ministry, this visa aligns with the proposition of introducing a distinct visa scheme, designed for foreigners coming to India to receive treatment in fields such as therapeutic care, wellness, and Yoga, all encompassed by the Indian systems of medicine.

2025-05-17 16:29:49

Doctors in Lucknow Begin Summer Vacation as Indo-Pak Tensions Ease

 

;