
നവി മുംബൈ: ഒരു പ്രമുഖ ഇ-കൊമേഴ്‌സ് പോർട്ടൽ വഴി 300 രൂപയുടെ ലിപ്സ്റ്റിക്ക് വാങ്ങാൻ ശ്രമിച്ച ഡോക്ടർക്ക് (31) നഷ്ടമായത് ഒരു ലക്ഷം രൂപ. ലിപ്സ്റ്റിക്ക് ഓർഡർ ചെയ്തതിന് ശേഷം ഡോക്ടറുടെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഓർഡർ ചെയ്ത് കുറച്ച് ദിവസങ്ങൾക്ക് ശേഷം, കൊറിയർ കമ്പനിയിൽ നിന്ന് ഡോക്ടർക്ക് ഒരു സന്ദേശം ലഭിച്ചു. അതിൽ അവരുടെ ഓർഡർ ഡെലിവർ ചെയ്‌തതായാണ് കാണിച്ചത്. എന്നാൽ, അത് ലഭിക്കാത്തതിനാൽ ഡോക്ടർ കമ്പനിയുടെ ഹെൽപ്പ് ലൈൻ നമ്പറുമായി ബന്ധപ്പെടുകയും ശേഷം ഒരു കസ്റ്റമർ കെയർ പ്രതിനിധി ഉടൻ തന്നെ ഡോക്ടറെ വിളിക്കുകയും ചെയ്യുമെന്ന് അറിയിച്ചു. കസ്റ്റമർ കെയർ പ്രതിനിധിയെന്ന് കരുതപ്പെടുന്നയാളിൽ നിന്ന് കോൾ ലഭിച്ചപ്പോൾ, ഡോക്ടറുടെ ഓർഡർ നിർത്തിവച്ചിരിക്കുകയാണെന്നും പ്രോഡക്റ്റ് ലഭിക്കാൻ 2 രൂപ ട്രാൻസ്ഫർ ചെയ്യണമെന്നും ഈ വ്യക്തി ഡോക്ടറോട് പറഞ്ഞു. എന്നാൽ ഡോക്ടർ പണം അയക്കാൻ വിസമ്മതിക്കുകയും വിളിച്ചയാൾ പലതവണ ആവശ്യപ്പെട്ടിട്ടും തുക കൈമാറാൻ തെയ്യാറായില്ല. തുടർന്ന് പ്രതിനിധി അവർക്ക് ഒരു വെബ് ലിങ്ക് അയച്ച് അത് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. ഉടൻ തന്നെ ഡോക്ടറുടെ വിലാസവും ബാങ്ക് വിവരങ്ങളും അതിൽ പൂരിപ്പിക്കാൻ ആവശ്യപ്പെട്ടു. ശേഷം, ഒരു ബി.എച്ച്.ഐ.എം യു.പി.ഐ ലിങ്ക് സൃഷ്ടിക്കാൻ ഡോക്ടർക്ക് ഒരു സന്ദേശം ലഭിച്ചു. പക്ഷേ ഡോക്ടർ ഉടൻ തന്നെ വിളിച്ചയാളോട് അതിനെക്കുറിച്ച് ചോദിച്ചു. പാഴ്‌സൽ ഇപ്പോൾ ഡെലിവർ ചെയ്യുമെന്ന് വിളിച്ചയാൾ ഡോക്ടർക്ക് ഉറപ്പുനൽകി. എന്നാൽ, നവംബർ 9ന് ഡോക്ടറുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ആദ്യം 95,000 രൂപയും പിന്നീട് 5,000 രൂപയും നഷ്ട്ടപ്പെട്ടു. തൻ്റെ അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്തതിൻ്റെ സന്ദേശങ്ങൾ ഡോക്ടർക്ക് ലഭിച്ചതോടെ അവർ നെരൂളിലെ സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) സെക്ഷൻ 420, ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ടി) നിയമത്തിലെ സെക്ഷൻ 66 സി, 66 ഡി എന്നിവ പ്രകാരം വഞ്ചനാ കുറ്റത്തിന് അജ്ഞാതർക്കെതിരെ കേസെടുത്തു.
മുംബൈ: മുംബൈയിലെ ഗ്ലോബൽ ഹോസ്പിറ്റലിൽ, ഡോ. സമീർ ഗാർഡെ, ഡോ. ചന്ദ്രശേഖർ കുൽക്കർണി, ഡോ. വിശാൽ പിംഗ്ലെ, ഡോ. പ്രശാന്ത് ബൊറാഡെ, ഡോ. ശ്രുതി തപിയാവാല, ഡോ. ഖുശ്ബു ധർമാനി എന്നിവരുടെ നേതൃത്വത്തിലുള്ള സമർപ്പണവും ഉയർന്ന വൈദഗ്ധ്യവുമുള്ള സംഘം ശ്രദ്ധേയമായ ഒരു നേട്ടം കൈവരിച്ചു.
ഡൽഹി: എട്ടു വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയിൽ അപൂർവ്വമായ നോൺ-സർജിക്കൽ വാൽവ് ഇംപ്ലാന്റേഷൻ വിജയകരമായി ചെയ്‌ത് ഡൽഹി ആർമി ഹോസ്പിറ്റലിലെ ഡോക്ടർമാർ.
Government Removes Customs Duty on 36 Essential Medicines to Boost Healthcare Access
ലക്‌നൗ (ഉത്തർ പ്രദേശ്): ലക്‌നൗ ആസ്ഥാനമായുള്ള ഒരു വനിതാ ഡോക്ടർ സ്ത്രീധന പീഡനം ആരോപിച്ച് ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി നൽകി.
(C) Dr. Sachin Landge
Translation:
Dr. Rajas Deshpande
“One doesn’t need to be a doctor to start a hospital, just as one can start a hotel without knowing how to cook”.