Top Stories
വ്യാജ ഡോക്ടർ ഇൻജെക്ഷൻ വെച്ചു: രാജസ്ഥാനിൽ യുവാവ് മരണപ്പെട്ടു.
2023-09-13 19:13:02
Posted By :  Admin1

കോട്ട: വ്യാജ ഡോക്ടർ ഇൻജെക്ഷൻ വെച്ചതിനെ തുടർന്ന് രാജസ്ഥാനിലെ ബുണ്ടി ജില്ലയിൽ യുവാവ് മരണപ്പെട്ടു.   സംഭവവുമായി ബന്ധപ്പെട്ട് ഈ വ്യാജ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്‌തു. ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറിയിൽ ഡിപ്ലോമ മാത്രമാണ് ഇയാളുടെ ശരിക്കുമുള്ള യോഗ്യത. പനിയും ചുമയുമായി ഇയാളുടെ ക്ലിനിക്കിൽ എത്തിയ ഓം പ്രകാശ് ഗുർജർ (38) എന്ന യുവാവിൽ ഇയാൾ 500 മില്ലിഗ്രാം മോണോസെഫ് കുത്തി വെക്കുകയായിരുന്നു. യുവാവ് മരണപ്പെട്ടതിന് ശേഷം മൃതദേഹം ഇൻഡെർഗർഹ് ടൗണിൽ ഇയാൾ ഉപേക്ഷിക്കുകയും ചെയ്‌തു. കഴിഞ്ഞ ചൊവ്വാഴ്ച്ച ആയിരുന്നു എല്ലാത്തിന്റെയും തുടക്കം. ബുണ്ടി ജില്ലയിലെ ഇൻഡെർഗർഹ് പോലീസ് സ്റ്റേഷൻ പരിധിയിലെ ദേവ്പുര ഗ്രാമത്തിൽ താമസിക്കുന്ന ഓം പ്രകാശ് ഗുർജാർ എന്ന 38 കാരനെ കഴിഞ്ഞ ചൊവ്വാഴ്ച ഇൻഡെർഗർഹ് ടൗണിലെ സുമർഗഞ്ച് മാണ്ഡി റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓം പ്രകാശിൻ്റെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചില അജ്ഞാതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്‌തിരുന്നു. തിങ്കളാഴ്ചയാണ് ഓം പ്രകാശ് ചുമയും പനിയും ബാധിച്ച് സ്വകാര്യ ക്ലിനിക്കിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ക്ലിനിക്കിൻ്റെ  മേൽനോട്ടക്കാരനായ ഹരിയോം സൈനി (35) അദ്ദേഹത്തിന് മോണോസെഫ് 500 കുത്തിവച്ചതായി ഇൻഡെർഗർഹ് പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ രാമേശ്വർ ചൗധരി പറഞ്ഞു. കുത്തിവയ്പ്പിന് തൊട്ടുപിന്നാലെ, പൾസും രക്തസമ്മർദ്ദവും കുറഞ്ഞ് ഓം പ്രകാശിൻ്റെ  നില വഷളാകുകയും അദ്ദേഹം ബോധരഹിതനാവുകയും ചെയ്‌തു. അതേ ദിവസം തന്നെ അദ്ദേഹം മരണത്തിനും കീഴടങ്ങി. അന്ന് രാത്രി തന്നെ സൈനി തൻ്റെ സഹായിയായ ദീപക് എന്ന വ്യക്തിയുടെ സഹായത്തോടെ ഓം പ്രകാശിൻ്റെ മൃതദേഹം കാറിൽ കൊണ്ട് പോയി സുമർഗഞ്ച് മാണ്ഡി റോഡിൻ്റെ അടുത്ത് കുഴിച്ചിടുകയായിരുന്നു. ശേഷം ഓം പ്രകാശിൻ്റെ മൊബൈൽ ഫോൺ ഇയാൾ കൈവശം വെക്കുകയും ചെയ്‌തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് സാങ്കേതിക വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ പോലീസ് സൈനിയെ പിടികൂടി. ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്‌തു. ഓം പ്രകാശിൻ്റെ മൃതദേഹം കണ്ടെത്തി അഞ്ചു ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് പ്രതിയെ പിടികൂടുന്നത്. ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഉത്തരവിടുകയും ചെയ്‌തു. പ്രതിയുടെ വ്യാജ ക്ലിനിക് ആരോഗ്യവകുപ്പിലെ ഒരു ടീം സീസ് ചെയ്‌തു പൂട്ടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.


velby
;